Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാറിലെ പ്രണയകഥ; 'അഭിലാഷം', സൈജു കുറുപ്പും തൻവിയും...

text_fields
bookmark_border
Saiju Kurup and  Thanvi Starring  abhilasham  movie   Starting
cancel

മലബാറിന്റെ പശ്ചാത്തലത്തിൽ ഹൃദയസ്പർശിയായ ഒരു പ്രണയകഥ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണംകോഴിക്കോട്ടെ മുക്കത്ത് ആരംഭിച്ചു. സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മലപ്പുറത്തെ രണ്ട് മിഡിൽ ക്ലാസ് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയവും കാത്തിരിപ്പും പറയുന്ന ചിത്രത്തിൽ സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോട്ടക്കലിൽ ഒരു ഫാൻസി ഷോപ്പും കൊറിയർ സർവ്വീസും നടത്തുന്ന അഭിലാഷ് കുമാറിന്റെ നാളുകളായുള്ള ഒരു അഭിലാഷത്തിന്റേയും അതിനായി അയാൾ നടത്തുന്ന രസകരമായശ്രമങ്ങളുടേയും കഥയാണ് അഭിലാഷം.വ്യത്യസ്ഥമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഇടയിൽ ഏറെ അംഗീകാരം നേടിയ സൈജു കുറുപ്പാണ് അഭിലാഷിനെ അവതരിപ്പിക്കുന്നത്. അമ്പിളി, മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്,2018, എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ തൻവി റാം, ബാല്യകാല സഖിയും സുഹൃത്തുമായ ഷെറിനേയും അവതരിപ്പിക്കുന്നു. അർജുൻ അശോകൻ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമാ.കെ.പി, അഡ്വ.ജയപ്രകാശ് കുളുർ ' നാസർ കർത്തേനി, ശീതൾ സഖറിയ എന്നിവരാണ് മറ്റുതാരങ്ങൾ. ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.ഷറഫു 'സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശ്രീഹരി കെ.നായരാണ് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം - സജാദ് കാക്കു.എഡിറ്റിങ് - നിംസ്,കലാസംവിധാനം -അർഷാദ് നക്കോത്ത്, മേക്കപ്പ് - റോണക്സ് - സേവ്യർ,കോസ്റ്റ്യും - ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ.രാജൻ ഫിലിപ്പ് . മുക്കം അരീക്കോട്, കോഴിക്കോട്, കോട്ടക്കൽ, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saiju Kurup and Thanvi Starring abhilasham movie Starting
Next Story