'അയാളുടെ കണ്ണിത്തിരി വലുതല്ലേ?'! ചിരിപ്പിച്ച് നവ്യ നായരുടെ ജാനകി ജാനേ- ടീസർ
text_fieldsനവ്യ നായർ, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അനീഷ് ഉപാസന തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാനകി ജാനേ. ചിത്രത്തിന്റെ ടീസർ പുറത്തു വിട്ട് അണിയറപ്രവർത്തകർ. ജാനകി എന്ന കഥാപാത്രത്തെയാണ് നവ്യാ നായർ അവതരിപ്പിക്കുന്നത്. രസകരമായ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഒരു പ്രസ് ജീവനക്കാരിയായ ജാനകിക്ക് ഗവ. സബ് കോൺട്രാക്ടറായ ഉണ്ണിയുടെ വിവാഹലോചന എത്തുന്നു. ഉണ്ണി മുകുന്ദൻ എന്ന മുഴുവൻ പേരുള്ള , അതും നാട്ടിൽ ക്ലീൻ ഇമേജുളള ഉണ്ണിയിൽ കുറ്റം കണ്ടെത്തുന്നതുമാണ് ടീസറിൽ. ഉണ്ണിയുടേയും ജാനകിയുടേയും വിവാഹവും തുടർന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.സൈജു കുറുപ്പാണ് ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നവ്യ നായർ, സൈജു കുറുപ്പ് എന്നിവർക്കൊപ്പം ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ നന്ദു, പ്രമോദ് വെളിയനാട്, ജോർജ് കോരാ, ജോർഡി. പൂഞ്ഞാർ, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നു.ശ്യാം പ്രകാശ് ഛായാഗ്രഹണവും , നനഫൽ അബ്ദുള്ള എഡി റ്റിംഗും നിർവ്വഹിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

