Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ സെയ്ഫ് അലിഖാൻ ആശുപത്രിയിൽ

text_fields
bookmark_border
Saif Ali Khan hospitalised in Mumbai
cancel

പുതിയ ചിത്രത്തില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സെയ്ഫ് അലിഖാന് പരിക്ക്. കാൽമുട്ടിനും തോളിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച ട്രൈസെപ് സർജറിക്ക് വിധേയനായി. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടനെ പ്രവേശിപ്പിച്ചത്. സെയ്ഫിന് രോഗശാന്തി നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്.

'ഈ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും നമ്മുടെ ജോലിയുടെ ഭാഗമാണ്. മികച്ച കരങ്ങളില്‍ ശസ്ത്രക്രിയക്ക് എത്തിയത് ഭാഗ്യമായി കരുതുന്നു. അവരുടെ സ്‌നേഹത്തിനും കരുതലിനും രോഗശാന്തി നേർന്ന അഭ്യുദയകാംക്ഷികൾക്ക് നന്ദിയും സ്നേഹവും അറിയിക്കുന്നു' - സെയ്ഫ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രഭാസ് , കൃതി സനോൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ആദിപുരുഷ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ രാവണനായിട്ടായിരുന്നു ചിത്രത്തിലെത്തിയത്. ആദിപുരുഷ് ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ദേവരയാണ് സെയ്ഫിന്റെ പുതിയ ചിത്രം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saif Ali Khan hospitalised in Mumbai
Next Story