Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരി പൂജയുടെ വിവാഹ നിശ്ചയം ആഘോഷമാക്കി സായ് പല്ലവി

text_fields
bookmark_border
Sai Pallavis sister Pooja Kannan shares adorable pics from engagement ceremony
cancel

നടി സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണൻ വിവാഹിതയാകുന്നു. വിനീത് ആണ് ഭാവി വരൻ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈലാണ്.


പൂജയാണ് വിനീതിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. 'നിസ്വാർഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത്. എന്റെ ‘പാർടണർ ഇൻ ക്രൈം’, ഇപ്പോള്‍ എന്റെ പങ്കാളി'; എന്നായിരുന്നു വിനീതിനൊപ്പമുള്ള വിഡിയോക്കൊപ്പം പൂജ കുറിച്ചത്. ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുന്ന പൂജക്ക് ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്.


ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെയാണ് പൂജ കണ്ണൻ അഭിനയരംഗത്ത് എത്തിയത്. 2021 ൽ പുറത്തിറങ്ങിയ ചിത്തിര സെവാനം ആണ് ആദ്യ ചിത്രം. സമുദ്രക്കനിയുടെ മകളായാണ് അഭിനയിച്ചത്. എന്നാൽ പിന്നീട് അധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല.

നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. ‘എസ്‌കെ 21’, ‘രാമായണ’, ‘തണ്ടേല്‍’ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sai Pallavi's sister Pooja Kannan shares adorable pics from engagement ceremony
Next Story