Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോളിവുഡ്...

ബോളിവുഡ് അരങ്ങേറ്റത്തിന്റെ അങ്കലാപ്പിൽ സായ് പല്ലവി; ആമിർ ഖാൻ ചിത്രം 'ഏക് ദിൻ' റിലീസിനൊരുങ്ങുന്നു

text_fields
bookmark_border
ബോളിവുഡ് അരങ്ങേറ്റത്തിന്റെ അങ്കലാപ്പിൽ സായ് പല്ലവി; ആമിർ ഖാൻ ചിത്രം ഏക് ദിൻ റിലീസിനൊരുങ്ങുന്നു
cancel

മുംബൈ: ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ പ്രിയതാരം സായ് പല്ലവി ബോളിവുഡിലേക്ക് ചുവടുവെക്കുന്നു. ആമിർ ഖാൻ നിർമിക്കുന്ന 'ഏക് ദിൻ' എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ താൻ ഏറെ പരിഭ്രമത്തിലാണെന്ന് സായ് പല്ലവി തുറന്നുപറഞ്ഞു.

പത്ത് വർഷമായി തെന്നിന്ത്യൻ സിനിമയിൽ സജീവമാണെങ്കിലും ഒരു പുതിയ സിനിമാ വ്യവസായത്തിലേക്കുള്ള ചുവടുവെപ്പ് ഒരു പുതുമുഖത്തിന്റെ തുടക്കം പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് സായ് പല്ലവി പറഞ്ഞു. ‘ഇതൊരു മനോഹരമായ യാത്രയാണ്, എങ്കിലും എന്റെ ആദ്യ ഹിന്ദി ചിത്രമായതുകൊണ്ട് തന്നെ ഞാൻ ശരിക്കും പരിഭ്രമത്തിലാണ്. എന്നെ ഈ സിനിമയുടെ ഭാഗമാക്കിയതിനും ഇത്രയും സ്നേഹം നൽകിയതിനും ആമിർ സാറിനോട് നന്ദി പറയുന്നു. ജുനൈദ് ഖാൻ മികച്ചൊരു സഹതാരമായിരുന്നു. വളരെ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെയാണ് അവൻ സെറ്റിൽ പെരുമാറിയത്’ സായ് പല്ലവി വികാരാധീനയായി പറഞ്ഞു.

ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനാണ് ചിത്രത്തിൽ സായ് പല്ലവിയുടെ നായകനായി എത്തുന്നത്. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016ൽ പുറത്തിറങ്ങിയ പ്രശസ്ത തായ് ചിത്രം 'വൺ ഡേ'യുടെ ഔദ്യോഗിക റീമേക്കാണ് ഏക് ദിൻ. തന്റെ പ്രണയം തുറന്നുപറയാൻ കഴിയാത്ത ഒരാൾക്ക്, താൻ പ്രണയിക്കുന്ന പെൺകുട്ടിയോടൊപ്പം ഒരു ദിവസം ചെലവഴിക്കാൻ അപ്രതീക്ഷിതമായി അവസരം ലഭിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആമിർ ഖാൻ, മൻസൂർ ഖാൻ, അപർണ പുരോഹിത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇതിനോടകം തന്റെ കഴിവ് തെളിയിച്ച സായ് പല്ലവി ബോളിവുഡിലും തരംഗമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് റിലീസിന് 39 ദിവസം മുമ്പേ ആരംഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sai pallaviMovie NewsEntertainment Newsbollywood movieAmir Khan
News Summary - Sai Pallavi’s entry into Bollywood is actually a takeover a decade in the making
Next Story