Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'വെണ്ണിലാ' ആയി...

'വെണ്ണിലാ' ആയി സായ്​പല്ലവി; വിരാട പർവ്വം ഏപ്രിൽ 30ന്​ തിയറ്ററുകളിൽ

text_fields
bookmark_border
Sai Pallavi’s character name in
cancel

സായ്​ പല്ലവി നായികയാവുന്ന ബഹുഭാഷാ ചിത്രമായ വിരാട പർവ്വത്തിന്‍റെ പുതിയ പോസ്റ്റ്ർ പുറത്തുവിട്ട്​ അണിയറക്കാർ. ഇതോടൊപ്പം സായ്​പല്ലവിയുടെ സിനിമയിലെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്​. വെണ്ണിലാ എന്ന കഥാപാത്രമായാണ്​ സായ്​ പല്ലവി സിനിമയിലെത്തുന്നത്​. വിരാട പർവ്വം ഏപ്രിൽ 30ന്​ തീയറ്ററുകളിലെത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്​. ഗ്രമീണ പെൺകുട്ടിയുടെ വേഷമാണ്​ സിനിമയിലെന്നാണ്​ സൂചന.


ബാഹുബലി സിനിമയിലെ വില്ലൻ കഥാപാത്രമായി തിളങ്ങിയ റാണ ദഗ്ഗുബതിയുടെ കഥാപാത്രത്തിന്‍റെ സഹോദരിയായാണ്​ സായ്​ സിനിമയിൽ എത്തുന്നത്​. തെല​ുങ്ക്​ സംവിധായകനായ വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവീൻ ചന്ദ്ര, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോക്​ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിനെത്തുടർന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.

സുധാകർ ചെറിയുരിയാണ് നിർമാതാവ്. ഡാനി സാഞ്ചസ് ലോപ്പസ്, ദിവാകർ മണി എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നക്​സൽ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയിൽ പ്രിയ മണി, നന്ദിത ദാസ് എന്നിവരും പ്രമുഖ വേഷങ്ങളിൽ എത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sai pallavitelugu movieVirata Parvam
Next Story