പൊലീസ് ഓഫീസർ വേഷത്തിൽ സായ് ധൻസികയുടെ ആക്ഷൻ ത്രില്ലർ 'യോഗി ഡാ'
text_fieldsസായ് ധൻസിക
തെന്നിന്ത്യൻ താരം സായ് ധൻസിക കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'യോഗി ഡാ' ഫെബ്രുവരി 6ന് വേൾഡ് വൈഡ് റിലീസിന് എത്തുന്നു. പേരൺമൈ, പരദേശി, കബാലി, സോളോ, ഐന്ധം വേദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സായ് ധൻസിക. ശ്രീ മോണിക്ക സിനി ഫിലിംസിന്‍റെ ബാനറിൽ വി. സെന്തിൽ കുമാർ നിർമിച്ച് നവാഗതനായ ഗൗതം കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സംവിധായകൻ സിബി മലയിലിന്റെയും, ചക്രി ടോലെറ്റിയുടെയും അസോസിയേറ്റായി പ്രവർത്തിച്ച ഗൗതം കൃഷ്ണ ഒരുക്കുന്ന ചിത്രത്തിൽ പ്രമുഖ ബോളിവുഡ് നടൻ കബീർ ദുഹാൻ സിംഗ്, സായാജി ഷിൻഡെ, മനോബാല, എസ്തർ, രാജ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതസംവിധായകൻ ദീപക് ദേവ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. എസ്.കെ.എ ഭൂപതിയാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ജി. ശശികുമാറാണ്. ആക്ഷൻ കൊറിയോഗ്രാഫർ കെ. ഗണേഷ് കുമാർ. ജി.എസ്. ആനന്ദൻ കലാ സംവിധാനം. ഗാനങ്ങൾ കംമ്പോസ് ചെയ്തിരിക്കുന്നത് അശ്വമിത്രയാണ്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയ 'യോഗി ഡാ' കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സൻഹാ സ്റ്റുഡിയോസാണ്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പ്രമോഷൻ കൺസൾട്ടന്‍റ്: മനു.കെ.തങ്കച്ചൻ, ഡിസൈൻസ്: മാജിക് മൊമെൻറ്സ് ആന്‍റ് പവൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, റിയാസ് അഹമ്മദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

