ഒരു സംവിധായകന്‍, നാല് സിനിമകള്‍; സഹസ് ബാലയുടെ ആന്തോളജി ചിത്രീകരണം ആരംഭിച്ചു
text_fieldsപ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സ്വതന്ത്ര സംവിധായകനാകുന്നു. നാല് കഥകള്‍ ഒരുക്കി സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രം 'അന്ധന്‍റെ ലോകം' ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കല സംവിധായകനാണ് സഹസ് ബാല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി മലയാളത്തിലെ മികച്ച സിനിമകള്‍ക്ക് കലാസംവിധാനം ഒരുക്കിയ സഹസ് ബാല ആദ്യമായി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യചിത്രമാണ് 'അന്ധന്‍റെ ലോകം'.
ആന്തോളജി വിഭാഗത്തില്‍ സഹസ് ബാല ഒരുക്കുന്ന നാല് ചിത്രങ്ങളില്‍ ആദ്യ സിനിമ കൂടിയാണ് അന്ധന്‍റെ ലോകം. ഒരു പെണ്‍കുട്ടിയുടെയും പിതാവിന്‍റെയും വൈകാരികമായ ഹൃദയബന്ധങ്ങളുടെ കഥയാണ് ചിത്രം. ജീവിതത്തിന്‍റെ മൂല്യബോധങ്ങളിലേക്ക് നമ്മെ വിളിച്ചുണര്‍ത്തുന്ന പ്രമേയമാണ് അന്ധന്‍റെ ലോകമെന്ന് സംവിധായകന്‍ സഹസ് ബാല പറഞ്ഞു. ഏത് വിജയത്തിന്‍റെയും അടിസ്ഥാനം പണമല്ലെന്നും ജീവിതമൂല്യങ്ങളിലേക്കുള്ള വീക്ഷണമാണ് അതിന്‍റെ അടിസ്ഥാനമെന്നും ചിത്രം പറയുന്നു. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ ഏറെ ഹൃദയഹാരിയായി ഈ ചിത്രം ഒപ്പിയെടുക്കുന്നുണ്ടെന്നും സംവിധായകന്‍ സൂചിപ്പിച്ചു.
ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര സ്വാഗതം ആശംസിച്ചു. നിർമാതാക്കളില്‍ ഒരാളായ ജീത്മ ആരംകുനിയില്‍ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. ഫസ്റ്റ് ക്ലാപ്പ് പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകന്‍ അജയ് ജോസഫ് നടത്തി. ഏതാണ്ട് മലയാളത്തിലെ മുപ്പതോളം പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് അണിയറയില്‍ ഒരുങ്ങുന്ന നാല് ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് അന്ധന്‍റെ ലോകം ചിത്രീകരിക്കുന്നത്.
അഭിനേതാക്കള്‍- ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, അനിയപ്പന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശ്രീജേഷ് ശ്രീവത്സം, അശ്വതി പട്ടാമ്പി, പ്രബിന്‍ ബാലന്‍, ലളിത കിഷോര്‍, ബാനര്‍-ഫുള്‍മാര്‍ക്ക് സിനിമ, വി.എസ്. മീഡിയ, കഥ-തിരക്കഥ-സംഭാഷണം-സംവിധാനം- സഹസ് ബാല, നിർമാണം- ജെഷീദ ഷാജി, ജീത്മ ആരംകുനിയില്‍, കാമറ- രവിചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കല- അജയന്‍ കൊല്ലം, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ വസ്ത്രാലങ്കാരം- ബബിഷ കെ. രാജേന്ദ്രന്‍, മേക്കപ്പ്- റഹിം കൊടുങ്ങല്ലൂര്‍, പി.ആര്‍.ഒ- പി. ആര്‍. സുമേരന്‍,അസോസിയേറ്റ് കാമറമാൻ, പ്രവീൺ നാരായണൻ സഹസംവിധാനം -നിഹാൽ, സ്റ്റില്‍സ്- ഗിരിശങ്കര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

