Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സച്ചി അര്‍ഹിച്ച അംഗീകാരം, സന്തോഷ വേളയിലും ഒരു പാട് സങ്കടം -ബിജി സച്ചി

text_fields
bookmark_border
സച്ചി അര്‍ഹിച്ച അംഗീകാരം, സന്തോഷ വേളയിലും ഒരു പാട് സങ്കടം -ബിജി സച്ചി
cancel
Listen to this Article

തൃപ്പൂണിത്തുറ: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച സംവിധായകനായി സച്ചിയെ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് സച്ചിയുടെ ഭാര്യ ബിജി സച്ചി. അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചത്. സച്ചിയെയും സച്ചിയുടെ സിനിമയെയും ഇന്ത്യ മുഴുവന്‍ അംഗീകരിച്ചതിന്റെ തെളിവാണ് ഈ സിനിമയെന്നും അവര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.

ഇനി ഒരു അവാര്‍ഡിന് അവസരമില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം ലഭിക്കുന്ന വേളയിലും ഒരു പാട് സങ്കടമുണ്ടെന്നും അവര്‍ പറഞ്ഞു. നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കു അവാര്‍ഡു കിട്ടിയത്, നഞ്ചിയമ്മയെ ലോകം മുഴുവന്‍ അറിയപ്പെടുമെന്ന് സച്ചി എപ്പോഴും പറയുമായിരുന്നുവെന്നും അവര്‍ ഓര്‍മിച്ചു.

സച്ചിയുടെ എല്ലാ കഥകളും സിനിമയായി വരും അതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സച്ചിയുടെ സുഹൃത്തുക്കളും നിരവധി സിനിമാ പ്രവര്‍ത്തകരും വിളിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sachy's wife comment about national award
Next Story