ശബരിമല പശ്ചാത്തലമായി സിനിമ വരുന്നു, PIN 689713
text_fieldsശബരിമല പശ്ചാത്തലമായി നവാഗതനായ രാജീവ് വൈദ്യ സംവിധാനം ചെയ്യുന്ന ‘PIN 689713’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് പൂജ ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നിർവഹിക്കുന്നു
കൊച്ചി: ശബരിമല പശ്ചാത്തലമായി നവാഗതനായ രാജീവ് വൈദ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'PIN 689713' എന്നുപേരിട്ടു. നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന സിനിമക്കുശേഷം തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് 'PIN 689713' നിർമിക്കുന്നത്.
ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂജ മകരജ്യോതി ദിനത്തിൽ ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നിർവഹിച്ചു. സ്ക്രിപ്റ്റ് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന് കൈമാറി. ശബരിമല, പമ്പ, എരുമേലി, ളാഹ എന്നീ പ്രദേശങ്ങളിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ രചന രാജേഷ് മോഹനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉണ്ണി മലയിലുമാണ്. മലയാളം, തമിഴ്, തെലുങ്ക്, സിനിമകളിലെ പ്രധാന നടീനടന്മാർ സിനിമയിൽ അണിനിരക്കുമെന്ന് സംവിധായകൻ രാജീവ് വൈദ്യ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

