Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ധനുഷിനോട്​ സൂപ്പർ ഡാ തമ്പീ എന്ന്​ അവഞ്ചേഴ്​സ്​ സംവിധായകർ; ജഗമേ തന്തിരം നാളെയെത്തും
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightധനുഷിനോട്​ 'സൂപ്പർ ഡാ...

ധനുഷിനോട്​ 'സൂപ്പർ ഡാ തമ്പീ' എന്ന്​ അവഞ്ചേഴ്​സ്​ സംവിധായകർ; ജഗമേ തന്തിരം നാളെയെത്തും

text_fields
bookmark_border

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത്​ ധനുഷ്​ നായകനാകുന്ന 'ജഗമേ തന്തിരം' എന്ന ചിത്രത്തിന്​ ആശംസകളുമായി അവഞ്ചേഴ്​സ്​ എൻഡ്​ ഗെയിം സംവിധായകരായ റൂസോ സഹോദരങ്ങൾ. ട്വിറ്ററിലാണ്​ ജോ റൂസോയും ആന്തണി റൂസോയും ധനുഷിനും ജഗമേ തന്തിരത്തിനും ആശംസകൾ നേർന്ന്​ രംഗത്തെത്തിയത്​. റൂസോ സഹോദരങ്ങൾ സംവിധാനം ചെയ്യുന്ന 'ഗ്രേ മാൻ' എന്ന പുതിയ ചിത്രത്തിൽ ക്രിസ്​ ഇവാൻസ്​, റയാൻ ഗോസ്ലിങ്​ എന്നിവർക്കൊപ്പം ധനുഷും​ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്​.

"സൂപ്പർ ഡാ തമ്പി! ധനുഷിനൊപ്പം വർക്​ ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ട്, ജഗമെ തന്തിരത്തിന്​ ആശംസകൾ!" - ചിത്രത്തി​െൻറ ട്രെയിലർ പങ്കുവെച്ചുകൊണ്ട്​ അവഞ്ചേഴ്സ്​ സംവിധായകർ കുറിച്ചു.

എന്തായാലും ലോകപ്രശസ്​ത സംവിധായകർ തമിഴ്​ ഭാഷയിൽ ധനുഷിനും ജഗമേ തന്തിരത്തിനും ആശംസകൾ നേർന്നത്​ ആഘോഷമാക്കുകയാണ്​ ആരാധകർ. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒ.ടി.ടി റിലീസായി ജൂൺ 18ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചിത്രത്തിൽ ജോജു ജോർജും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ്​ നായിക. ഹോളിവുഡ് താരം ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ്. ശശികാന്താണ് നിര്‍മ്മാണം. ക്യാമറ-ശ്രേയാസ് കൃഷ്ണ, സംഗീതം-സന്തോഷ് നാരായണന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DhanushRusso BrothersJagame Thandhiram
News Summary - Russo Brothers wishes Dhanush Jagame Thandhiram
Next Story