'ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' രുഗ്മിണി വസന്തിന്‍റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
text_fields'ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' എന്ന സിനിമയുടെ പുതിയ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. രുക്മിണി വസന്ത് അവതരിപ്പിക്കുന്ന മെലിസ എന്ന കഥാപാത്ര പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിൽ അവരുടെ കഥാപാത്രം ശക്തവും നിഗൂഢവുമാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
നേരത്തെ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായ യാഷ്, നയൻതാര,കിയാര അദ്വാനി,ഹുമ ഖുറേഷി എന്നിവരുടെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ചിത്രം ഇതിനകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഓരോ താരങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഘട്ടംഘട്ടമായി പുറത്തിറക്കി സിനിമയുടെ ഇരുണ്ടവും സ്റ്റൈലിഷുമായ ലോകം പരിചയപ്പെടുത്തുന്നതാണ് അണിയറ പ്രവർത്തകരുടെ പ്രമോഷൻ തന്ത്രം.
യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും. 2026 മാർച്ച് 19നാണ് ലോകമെമ്പാടുമുളള തിയറ്ററുകളിൽ റിലീസ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

