Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ വിവരങ്ങളും ആവശ്യങ്ങളും പങ്കുവെക്കാനായി സിനിമയുടെ ഔദ്യോഗിക ട്വിറ്റർ പേജ്​ വിട്ടുനൽകി ആർ.ആർ.ആർ ടീം
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightകോവിഡ്​ വിവരങ്ങളും...

കോവിഡ്​ വിവരങ്ങളും ആവശ്യങ്ങളും പങ്കുവെക്കാനായി സിനിമയുടെ ഔദ്യോഗിക ട്വിറ്റർ പേജ്​ വിട്ടുനൽകി ആർ.ആർ.ആർ ടീം

text_fields
bookmark_border

ബാഹുബലി രണ്ടാം ഭാഗത്തിന്​ ശേഷം എസ്​.എസ്​ രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർ.ആർ.ആർ. രാംചരൺ തേജയും ജൂനിയർ എൻ.ടി.ആറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം കോവിഡ്​ കാലത്ത്​ വ്യത്യസ്​തമായ ഒരു സേവനവുമായി എത്തിയിരിക്കുകയാണ്​. ​ആർ.ആർ.ആറി​െൻറ ഒൗദ്യോഗിക ട്വിറ്റർ പേജ്​ കോവിഡ്​ വിവരങ്ങൾ പങ്കുവെയ്​ക്കുന്നതിനായി വിട്ടു നൽകിയിരിക്കുകയാണ്​ അണിയറപ്രവർത്തകർ. സംവിധായകൻ രാജമൗലിയാണ്​ ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്​.

'ഇപ്പോഴത്തെ സാഹചര്യം അതികഠിനമാണ്​, ആധികാരിക വിവരങ്ങള്‍ നല്‍കേണ്ട ഈ മണിക്കൂറില്‍ ഞങ്ങളുടെ ടീം അതിന്​ വേണ്ടിയുള്ള ശ്രമം നടത്തുകയാണ്​. RRR മൂവി എന്ന അക്കൗണ്ട് നിങ്ങള്‍ക്ക് പിന്തുടരാം കുറച്ച് വിവരങ്ങള്‍ അറിയുന്നതിനും നിങ്ങളുടെ ചുറ്റുമുള്ള വിവരങ്ങള്‍ ഏകോപിപ്പിക്കാനും ചില സഹായം നല്‍കാനും ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും'. -എസ്​.എസ്​ രാജമൗലി ട്വീറ്റ്​ ചെയ്​തു. ട്വിറ്ററിൽ നാല്​ ലക്ഷത്തിനടുത്ത്​ ഫോളോവേഴ്​സുള്ള പേജാണ്​ ആർ.ആർ.ആറി​േൻറത്​.

രാജ്യത്ത്​ കോവിഡി​െൻറ രണ്ടാം തരംഗം ഭീതി വിതക്കു​േമ്പാൾ രോഗികൾ ഓക്‌സിജനും ബെഡും വെൻറിലേറ്ററുകളും മറ്റ്​ സൗകര്യങ്ങളുമില്ലാതെ കഷ്​ട്ടപ്പെടുകയാണ്​. നിരവധിയാളുകളാണ്​ സഹായമഭ്യർഥിച്ച്​ പലരെയും സമീപിക്കുന്നത്​. സമൂഹ മാധ്യമങ്ങളാണ്​ സഹായം ആവശ്യപ്പെടാനായി കൂടുതൽ പേരും ഉപയോഗിക്കുന്നത്​. എന്നാൽ, പലതും ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കുന്ന സാഹചര്യമുണ്ട്​.​. കൂടാതെ, സഹായം ലഭിച്ചതിന്​ ശേഷവും ചില പോസ്റ്റുകൾ വീണ്ടും പങ്കുവെക്കപ്പെടുന്നുണ്ട്​. അതുണ്ടാവാതിരിക്കാനാണ്​ ആർ.ആർ.ആർ ടീം അവരുടെ സിനിമയുടെ പേജ്​ അതിനായി വിട്ടുനൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SS Rajamoulijunior ntrRam CharanRRR MOVIE
News Summary - rrr movie team gives their twitter page to post covid information and help
Next Story