Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോളിവുഡിൽ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുമായി റോയൽ സിനിമാസ്

text_fields
bookmark_border
ബോളിവുഡിൽ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുമായി റോയൽ സിനിമാസ്
cancel

മുംബൈ: ബോളിവുഡിൽ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുമായി മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ റോയൽ സിനിമാസ്. സൽമാൻ ഖാന്റെ ദബാങ് ത്രീയുടെ തിരക്കഥാകൃത്ത് ദിലീപ് ശുക്ല, ദബാങ്ങിനും ശേഷം കഥയെഴുതി സംവിധാനം ചെയ്യുന്ന ഗംഗ എന്ന ചിത്രവും, ജോയ് മുഖർജിയുടെ മകനും നടനും നിർമ്മാതാവുമായ സുജോയ് മുഖർജി സംവിധാനം ചെയ്യുന്ന കൽപ്പവൃക്ഷ് എന്ന ചിത്രവുമാണ് റോയൽ സിനിമാസ് ബോളിവുഡിൽ നിർമ്മിക്കുന്നത്.

മാസ്റ്റർപീസ് എന്ന ചിത്രത്തിലൂടെയായിരുന്നു റോയൽ സിനിമാസിന്‍റെ തുടക്കം. അന്ധേരി വെസ്റ്റിലെ ഫിലിമാലയ സ്റ്റുഡിയോയിലെ ചടങ്ങിൽ എഴുത്തുകാരനും ഗാനരചയിതാവും റോയൽ സിനിമാസിന്റെ ഉടമയുമായ സി.എച്ച് മുഹമ്മദ് വടകരയുടെ സാന്നിധ്യത്തിൽ രണ്ട് ചിത്രങ്ങളുടെയും പോസ്റ്റർ പ്രകാശനം ചെയ്തു. റോയൽ സിനിമാസും ഫിലിമാലയ സ്‌റ്റുഡിയോസിന്റെ ബാനറായ ജോയ് മുഖർജി പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന മലയാളത്തിലെ ചിത്രങ്ങളുടെ പ്രഖ്യാപനവും നടന്നു.

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രവും, അജയ് വാസുദേവ് - ഹനീഫ് അദേനി ചിത്രവും കെ. മധു - എസ്.എൻ സ്വാമി ചിത്രവുമാണ് ചടങ്ങിൽ പ്രഖ്യാപിച്ചത്. ദിലീപ് ശുക്ല , പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ്ജി, നീലം മുഖർജി, സുജോയ് മുഖർജി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പി.ആർ.ഒ: നാസർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Royal Cinemas with two big budget films in Bollywood
Next Story