Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'റൗഡി ബേബി' ജോഡി...

'റൗഡി ബേബി' ജോഡി വീണ്ടും ഒരുമിക്കുന്നു​?; ബഹുഭാഷ ചിത്രം പ്രഖ്യാപിച്ച്​ ധനുഷ്​

text_fields
bookmark_border
rowdy baby song
cancel

ദേശീയ അവാർഡ്​ ജേതാവായ ശേഖർ കമ്മുലയ​ും നടൻ ധനുഷും ഒരുമിക്കുന്നു. ആനന്ദ്​, ഹാപ്പി ഡെയ്​സ്​, ഫിദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ​ ശേഖർ തമിഴ്​, തെലുഗു, ഹിന്ദി ഭാഷകളിലായാണ്​ പേരിട്ടിട്ടില്ലാത്ത ചിത്രം ഒരുക്കുന്നത്​.

​തെലുഗുവിലെ പ്രമുഖ നിർമാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര സിനിമാസാണ്​ നിർമാണം. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം.

സായി പല്ലവിയാകും ചിത്രത്തിൽ നായികയായി എത്തുകയെന്നാണ്​ റിപ്പോർട്ടുകൾ. മുൻ ചിത്രങ്ങളായ ഫിദ, ദ ലവ്​ സ്​റ്റോറി എന്നിവയിൽ വേഷമിട്ട സായി പല്ലവി ശേഖറി​െൻറ ഇഷ്​ട നായിമാരിൽ ഒരാളാണ്​.

നേരത്തെ 'മാരി 2' വിൽ ധനുഷും സായി പല്ലവിയും ഒരുമിച്ച്​ അഭിനയിച്ചിരുന്നു. ചിത്രത്തിൽ ഇരുവരും ആടിത്തിമിർത്ത 'റൗഡി ബേബി' എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു.

യൂട്യൂബിൽ 100 കോടിയാളുകളാണ്​ ഗാനം കണ്ടത്​. ആദ്യമായായിരുന്നു ഒരു തമിഴ്​ ഗാനം ഈ നേട്ടം സ്വന്തമാക്കിയത്​. ധനുഷി​െൻറ 'ജഗമേ തന്തിരം' കഴിഞ്ഞ ദിവസം​ നെറ്റ്​ഫ്ലിക്​സിലൂടെ ഒ.ടി.ടി റിലീസായി പ്രേക്ഷകരിലേക്കെത്തിയിരുന്നു. ശേഖർ കമ്മുലയുടെ തന്നെ 'ദ ലവ്​ സ്​റ്റോറി' എന്ന ചിത്രത്തിൽ നാഗ ചൈതന്യയുടെ നായികയായാണ്​ സായി പല്ലവി അവസാനമായി അഭിനയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sai pallaviRowdy Baby SongDhanushSekhar Kammula
News Summary - ‘Rowdy Baby’ Pair may Team Up Again For Multilingual Film directed by Sekhar Kammul
Next Story