Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightറോഷൻ ബഷീർ നായകനാകുന്ന...

റോഷൻ ബഷീർ നായകനാകുന്ന റിവഞ്ച്​ ത്രില്ലർ 'വിൻസെൻറ്​ ആൻഡ് ദി പോപ്പ്' ഒടിടി റിലീസിന്​

text_fields
bookmark_border
റോഷൻ ബഷീർ നായകനാകുന്ന റിവഞ്ച്​ ത്രില്ലർ വിൻസെൻറ്​ ആൻഡ് ദി പോപ്പ് ഒടിടി റിലീസിന്​
cancel

റോഷൻ ബഷീർ നായകനായെത്തുന്ന "വിൻസെൻറ ആൻഡ് ദി പോപ്പ്" എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷ​െൻറ അടുത്ത പ്രധാന റിലീസ് ചിത്രമാണിത്​. ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൻസെൻറ്​ എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

വിൻസെൻറ്​, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുടെ കഥയാണ്​ വിൻസെൻറ്​ ആൻഡ് ദി പോപ്പ് എന്ന ചിത്രം പറയുന്നത്​. നവാഗതനായ റിയാസ് അബ്ദുൽറഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. ചിത്രത്തി​െൻറ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണൻ പശ്ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വാണിമഹൽ ക്രീയേഷൻസ്​ ആണ് നിർമ്മാണം.

കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ "വിൻസെന്റ് ആൻഡ് ദി പോപ്പ് " ജൂൺ അവസാനവാരം പ്രമുഖ ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യും.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roshan basheervincent and the pope
News Summary - roshan basheer new movie vincent and the pope
Next Story