Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോമാഞ്ചം ഏപ്രിലിൽ; തീയതി പ്രഖ്യാപിച്ച് ഹോട്ട്സ്റ്റാർ

text_fields
bookmark_border
Romancham  Movie  Will Be Ott Releasing On April 7 In disney plus hotstar
cancel

തിയറ്ററുകളിൽ പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമാണ് രോമാഞ്ചം. 2023 ഫെബ്രുവരി മൂന്നിന് പ്രദർശനത്തിനെത്തിയ ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ ഓൺലൈൻ ഫ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഏപ്രിൽ ഏഴിനാണ് സ്ട്രീമിങ് ആരംഭിക്കുക. ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സമീപകാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് രോമാഞ്ചം. 50 ദിവസം പിന്നിട്ടപ്പോൾ 41 കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 4.1 കോടിയും വിദേശരാജ്യങ്ങളിൽ നിന്ന്22.9 കോടിയും രോമാഞ്ചം സ്വന്തമാക്കിയിരുന്നു. 68 കോടിയാണ് ആഗോള ബോക്സോഫീസ് കളക്ഷൻ.

കോമഡി ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2007ല്‍ ബംഗളൂരുവില്‍ താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി. എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Romancham Movie Will Be Releasing On April 7 In disney plus hotstar
Next Story