അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ച് മാധവനും റോക്കട്രി ടീം
text_fieldsനമ്പി നാരായണന്റെ ജീവിത കഥയെ ആസ്‌പദമാക്കി ആര്‍ മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് റോക്കട്രി ദ് നമ്പി എഫക്ട്. ജൂലൈ 1നായിരുന്നു ആഗോള റിലീസായി ചിത്രം പ്രദർശനത്തിനെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. മികച്ച അഭിപ്രായമാണ് ലഭിച്ചത്.
സിനിമയുടെ റിലീസിന് ശേഷം റോക്കട്രി ദ് നമ്പി എഫക്ട് ടീം പഞ്ചാബിലെ അമൃത്സർ സുവർണ ക്ഷേത്രം സന്ദർശിച്ചു. സംവിധായകനും നായകനുമായ ആർ മാധവനും മറ്റ് അണിയറ പ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം സുവർണ ക്ഷേത്ര സന്ദർശനം നടത്തിയത്.
ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ സുപ്രധാനമായ 27 മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.
സിമ്രാന്‍ ആണ് മാധവന്റെ നായിക. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ ജോഡി സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.