നന്മമരം സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാൻ; കെ.എൻ ബൈജുവിെൻറ 'മായക്കൊട്ടാരം'
text_fieldsമലയാള സിനിമയിലെ മസിൽമാൻ റിയാസ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കൗതുകമുണർത്തുന്ന ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ട് റിയാസ് ഖാൻ തന്നെയായിരുന്നു ഫേസ്ബുക്കിൽ ചിത്രത്തിെൻറ പ്രഖ്യാപനം നടത്തിയത്. കെ.എൻ ബൈജു രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിെൻറ പേര് 'മായക്കൊട്ടാരം' എന്നാണ്. കന്നഡ താരം ദിഷ പൂവയ്യയാണ് നായികയായി എത്തുന്നത്.
ചാരിറ്റിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'മായക്കൊട്ടാരം' എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി'. ഇങ്ങനെയാണ് പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകം. കൂടെ 'നന്മമരം സുരേഷ് കോടാലിപ്പറമ്പൻ'എന്നും നൽകിയിട്ടുണ്ട്.
Suresh Kodaliparamban. The warlord of the poor from "Mayakottaram"
Posted by Riyaz Khan on Wednesday, 4 November 2020
ജയന്‍ ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും മായക്കൊട്ടാരത്തിൽ അഭിനയിക്കുന്നുണ്ട്. നവഗ്രഹ സിനി ആര്‍ട്‍സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ എ പി കേശവദേവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വെങ്കിട് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

