Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആഷിഖ് അബുവിന്റെ 'റൈഫിൾ...

ആഷിഖ് അബുവിന്റെ 'റൈഫിൾ ക്ലബ്ബ്' ഒ.ടി.ടിയിൽ എത്തുന്നു

text_fields
bookmark_border
Rifle Club OTT release date: When and where to watch Anurag Kashyap, Dileesh Pothan and Aashiq Abus action thriller
cancel

തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബ്ബ്' ഒ.ടി.ടിയിലേക്ക് എത്തുന്നു. ജനുവരി 16 മുതൽ നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.

ഡിസംസബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.തീപാറും ആക്ഷനുമായി എത്തിയ 'റൈഫിൾ ക്ലബ്ബ്' ആദ്യം കേരളത്തിൽ 150 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. പിന്നീട് ചിത്രം രണ്ടാം വാരം 180ലേക്കും മൂന്നാം വാരം 191 തിയറ്ററുകളായി മാറി.പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് റൈഫിൾ ക്ലബ്ബ് 27.9 കോടി കളക്ഷൻ സ്വന്തമാക്കിട്ടുണ്ട്.

സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ മുൻനിർത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഉഗ്രൻ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാന്‍റിക് ഹീറോ ഷാജഹാൻ എത്തുന്നതും തുടർന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമൊക്കെയായി സംഭവബഹുലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷമി, സുരേഷ് കൃഷ്ണ,വിഷ്ണു അഗസ്ത്യ, അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്‍റെ സിനിമോട്ടോഗ്രാഫി. റെക്സ് വിജയന്‍റെ മ്യൂസിക്കും വി സാജന്‍റെ എഡിറ്റിംഗും സിനിമയുടെ ഹൈലൈറ്റാണ്. ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ottRifle Club
News Summary - Rifle Club OTT release date: When and where to watch Anurag Kashyap, Dileesh Pothan and Aashiq Abu's action thriller
Next Story