Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാണം ഈ വർഷം; അലി ഫസലുമായിട്ടുള്ള വിവാഹത്തെ കുറിച്ച് നടി റിച്ച ഛദ്ദ

text_fields
bookmark_border
ഏറെ നാളുകളായി പ്രണയത്തിലായിരുന്നു ഇവർ
Richa Chadha Opens Up About Her wedding with Ali Fazal will happen this year
cancel

താരങ്ങളായ റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാവുന്നു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 2022 സെപ്റ്റംബർ അവസാനത്തോടെ ഡൽഹിയിൽ വെച്ചായിരിക്കും വിവാഹം നടക്കുക. ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി മുംബൈയിൽ സൽക്കാരം സംഘടിപ്പിക്കും. നൂറോളം പേർക്ക് ക്ഷണമുണ്ടാകും. അതേസമയം വിവാഹ തീയതി വെളിപ്പെടുത്തിയിട്ടില്ല.

'ഞങ്ങള്‍ ഈ വർഷം വിവാഹിതരാവും. കൊവിഡിനെ കുറിച്ച് ആശങ്കയുണ്ട്. ഉത്തരവാദിത്വമുള്ളവര്‍ ആയിരിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങള്‍ തെറ്റായ കാരണങ്ങളാൽ വാർത്തകളിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഞങ്ങള്‍ ജോലിത്തിരക്കിലായി. അതാണ് വിവാഹം നീണ്ടുപോയത്- റിച്ച ഛദ്ദ പറഞ്ഞു.

ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇവർ കഴിഞ്ഞ വർഷം വിവാഹിതരാവാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തെ തുടർന്ന് കല്യാണം മാറ്റി വയ്ക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Richa Chadha Opens Up About Her wedding with Ali Fazal will happen this year
Next Story