Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ അലി ഫസലുമായി ദീർഘ നാളത്തെ പ്രണയം; ഒടുവിൽ വിവാഹം... സന്തോഷം പങ്കുവെച്ച് റിച്ച ഛദ്ദ

text_fields
bookmark_border
ഫുക്രെ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ഇരുവരും പ്രണയത്തിലായത്
Actress Richa Chadha Confirms Her Wedding With  Boy Friend Ali Fazal
cancel

ഏറെ നാളുകളായി കത്തിരുന്ന താരവിവാഹമാണ് നടി റിച്ച ഛദ്ദയുടേയും നടൻ അലി ഫസലിന്റേയും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവാൻ പോവുകയാണ്. ഒക്ടോബറിലാണ് താരവിവാഹം നടക്കുക. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഒക്ടോബറിനായി കാത്തിരിക്കാനാവില്ലെ'ന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നേരത്തെ തന്നെ താരവിവാഹത്തെ കുറിച്ചുളള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. റിച്ചക്കും അലി ഫസലിനും ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്.

ഒക്ടോബറിൽ നടക്കുന്ന വിവാഹത്തിന് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമേ ക്ഷണമുള്ളൂ. പിന്നീട് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഡൽഹി, മുംബൈ എന്നിവടങ്ങളിൽ വിവാഹ സൽകാരം നടത്തും.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാവുന്നത്. ഫുക്രെ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Richa Chadha Confirms Her Wedding With Boy Friend Ali Fazal
Next Story