Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവാരിയെല്ലിന്​...

വാരിയെല്ലിന്​ പരിക്ക്​; വകവെക്കാതെ ഷൂട്ടിങ്​ തുടർന്ന്​ ആമിർ ഖാൻ

text_fields
bookmark_border
വാരിയെല്ലിന്​ പരിക്ക്​; വകവെക്കാതെ ഷൂട്ടിങ്​ തുടർന്ന്​ ആമിർ ഖാൻ
cancel

ന്യൂഡൽഹി: ഓസ്​കാർ നേടിയ ചലചിത്രം ഫോസസ്​റ്റ്​ ഗംപി​െൻറ ഹിന്ദി പതിപ്പി​െൻറ ഷൂട്ടിങ്​ തിരക്കുകളിലാണ്​ ബോളിവുഡ്​ താരം ആമിർ ഖാൻ. 20 നൂറ്റാണ്ടി​ലെ ചരിത്ര സംഭവങ്ങളെ ആസ്​പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്​ ലാൽസിങ്​ ചദ്ധ എന്ന പേരാണ്​ ഹിന്ദിയിൽ നൽകിയിരിക്കുന്നത്​. സീക്രട്ട്​ സൂപ്പർ സ്​റ്റാറിലൂടെ പ്രശസ്​തനായ അദ്വൈത്​ ചന്ദനാണ്​ സിനിമ സംവിധാനം ചെയ്യുന്നത്​.

ഈ വരുന്ന ക്രിസ്​മസിന്​ സിനിമ പുറത്തിറക്കാനാണ്​ ഉദ്ദേശിച്ചിരുന്നതെങ്കിലും ലോക്​ഡൗൺ മൂലം നീണ്ടു പോവുകയായിരുന്നു. ഇപ്പോഴി​താ സിനിമയുടെ സെറ്റിൽ നിന്ന്​ ആമിർ ഖാ​െൻറ പരിക്കി​െൻറ വാർത്ത കൂടി പുറത്ത്​ വരികയാണ്​. സിനിമയിലെ സംഘട്ടനരംഗം ഷൂട്ട്​ ചെയ്യുന്നതിനിടെ ആമിർ ഖാ​െൻറ വാരിയെല്ലിന്​ പരിക്കേറ്റുവെന്നും അത്​ വകവെക്കാതെ അദ്ദേഹം ഷൂട്ടിങ്​ തുടർന്നുവെന്നുമാണ്​ വാർത്തകൾ.

വാരിയെല്ലിന്​ പരിക്കേറ്റയുടൻ ചില വേദസംഹാരികൾ കഴിച്ച ആമിർ ഷൂട്ടിങ്​ തുടരുകയായിരുന്നു. ആമിറിനൊപ്പം കരീന കപൂറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​. ഷൂട്ടിങ്​ നടക്കുന്ന സ്ഥലത്ത്​ ഇരുവരുമൊന്നിച്ച്​ നിൽക്കുന്നതി​െൻറ ഫോ​ട്ടോ നേരത്തെ തന്നെ പുറത്ത്​ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aamir khanRib Injury'Laal Singh Chaddha'
News Summary - Rib Injury Sustained During 'Laal Singh Chaddha' Shoot Does Not Stop Aamir Khan from Filming
Next Story