Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസുശാന്തി​ൻെറ മരണം:...

സുശാന്തി​ൻെറ മരണം: റിയയെ ചോദ്യം ചെയ്​തത്​ 10 മണിക്കൂർ; വീണ്ടും വിളിപ്പിച്ച്​ സി.ബി.ഐ

text_fields
bookmark_border
സുശാന്തി​ൻെറ മരണം: റിയയെ ചോദ്യം ചെയ്​തത്​ 10 മണിക്കൂർ; വീണ്ടും വിളിപ്പിച്ച്​ സി.ബി.ഐ
cancel

മുംബൈ: ബോളിവുഡ്​ താരം സുശാന്ത് സിങ്​ രജപുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ നടി റിയ ചക്രവർത്തിയെ സി.ബി.ഐ 10 മണിക്കൂർ ചോദ്യം ചെയ്​തു. ചില വിഷയങ്ങളിലുണ്ടായ അവ്യക്തത നീക്കാൻ വീണ്ടും ഹാജരാകാനും റിയക്ക്​ നോട്ടീസ്​ നൽകി. ശനിയാഴ്​ച 10.30ന്​ അന്വേഷണസംഘത്തിന്​ മുന്നിൽ ഹാജരാകണമെന്നാണ്​ നിർദേശം.

ഒര​ു വർഷത്തോളം സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റിയ ജൂൺ എട്ടിന്​(സുശാന്ത്​ മരിക്കുന്നതിന്​ ആറ്​ ദിവസം മുമ്പ്​) വീട്​ വിട്ടുപോയതെന്തിനാണ്​, ഒരുമിച്ച്​ താമസിച്ചിരുന്ന ഇവർ സുശാന്തി​െൻറ ഫ്ലാറ്റിൽ നിന്നും പോകാനുണ്ടായ കാരണം, പോയശേഷം സുശാന്തുമായുള്ള ആശയവിനിമയം, സുശാന്തി​െൻറ കുടുംബുമായുള്ള ബന്ധം, സുഹൃത്തുക്കളുമായുള്ള ബന്ധം തുടങ്ങി പത്ത്​ പ്രധാന ചോദ്യങ്ങളാണ്​ വെള്ളിയാഴ്​ച ചോദ്യം ചെയ്യലിൽ സി.ബി.ഐ ഉന്നയിച്ചതെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു.

റിയയെ കുടാതെ സഹോദരൻ ഷോയിക്​ ചക്രവർത്തി, സുശാന്തി​െൻറ സുഹൃത്ത്​ സിദ്ധാർഥ്​ പിത്താനി എന്നിവരെയും ഏജൻസി ചോദ്യം ചെയ്​തിരുന്നു. സുശാന്തി​െൻറ വീട്ടുജോലിക്കാരെയും മാനേജർമാരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

സുശാന്തി​െൻറ മരണം ഒന്നിലധികം ഏജൻസികൾ അന്വേഷിക്കുന്നതിനാലും അതിലെല്ലാം തന്നെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തതിയതും മാനസികമായി ഏറെ വിഷയമുണ്ടാക്കുന്നതായി റിയ ചക്രവർത്തി പറഞ്ഞിരുന്നു. മാധ്യമങ്ങൾ കുടുംബാംഗങ്ങളെ വരെ വേട്ടയാടുന്നു​െവന്നും അവർ ആരോപിച്ചിരുന്നു. സി.ബി.ഐ, എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റ് (ഇ.ഡി), നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ‌.സി‌.ബി) എന്നീ ഏജൻസികളാണ്​ സുശാന്തി​െൻറ മരണവുമായി ബന്ധപ്പെട്ട വ്യത്യസ്​ത പരാതികളിൽ അന്വേഷണം നടത്ത​ുന്നത്​.

സുശാന്തി​െൻറ അക്കൗണ്ടിൽ നിന്ന്​ റിയയും കുടുംബവും ചേർന്ന്​ കോടികളുടെ ഇടപാട്​ നടത്തിയെന്ന കേസിലാണ്​ ഇ.ഡി സന്വേഷണം നടത്തുന്നത്​. റിയ മയക്കുമരുന്ന് ഇടപാട്​ നടന്നിട്ടുണ്ടോയെന്നതിനെ കുറിച്ചും സി.ബി.ഐ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്​. കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ അന്വേഷണത്തിനായി ഇ.ഡി പിടിച്ചെടുത്ത റിയ ചക്രവർത്തിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത ചില വാട്ട്‌സ്ആപ്പ് ചാറ്റുകൾ സി.ബി.ഐ സംഘത്തിന്​ കൈമാറിയിരുന്നു. തുടർന്ന്​ റിയക്കെതിരെ നാർക്കോട്ടിക്​സ്​ ബ്യൂറോ കേസെടുത്തിരുന്നു.

ജൂൺ 14 നാണ് സുശാന്ത് സിങ്​ രജ്പുത്തിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം, സാക്ഷി മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ നട​േൻറത്​ ആത്മഹത്യയാ​െണന്ന്​ മുംബൈ പൊലീസ് അറിയിച്ചു. എന്നാൽ നട​െൻറ പിതാവ്​ പാട്​നയിൽ നൽകിയ പരാതിയിൽ ബിഹാർ പൊലീസ്​ കേസെടുക്കുകയും പിന്നീട്​ അന്വേഷണം സി.ബി.ഐക്ക്​ കൈമാറുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIRhea ChakrabortySushant Singh Rajput case
Next Story