80 ശതമാനം ബോളിവുഡ് താരങ്ങളും ലഹരി ഉപയോഗിക്കുന്നു; റിയ ചക്രബർത്തിയുടെ വെളിപ്പെടുത്തൽ
text_fieldsമുംബൈ: നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ വെളിപ്പെടുത്തലുകളുമായി അറസ്റ്റിലായ നടിയും സുശാന്തിന്‍റെ അടുത്ത സുഹൃത്തുമായ റിയ ചക്രബർത്തി. ബോളിവുഡിലെ 80 ശതമാനം താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ചോദ്യം ചെയ്യലിൽ റിയ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
തനിക്ക്മേൽ ആരുടെയും സമ്മർദമില്ലെന്നും നടി പറഞ്ഞു. അതേസമയം, കരീന കപൂർ, സോനം കപൂർ, ഫറാ ഖാൻ, സ്വര ഭാസ്കർ തുടങ്ങിയ അഭിനേതാക്കൾ റിയ ചക്രബർത്തിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തെ തുടർച്ചയായ ചോദ്യംചെയ്യലിനൊടുവിൽ ഇന്നലെയാണ് റിയ ചക്രബർത്തിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്. അന്വേഷണം ബോളിവുഡിലേക്ക് വ്യാപിപ്പിക്കുമെന്ന് എൻ.സി.ബി അറിയിച്ചിട്ടുണ്ട്.
റിയയുടെ സഹോദരൻ ഷോവിക് മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ലഹരി ഉപയോഗവും സുശാന്തിന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്.

