വായിച്ചറിഞ്ഞ കാർട്ടൂൺ കഥാപാത്രം ഇനി സിനിമയിലും; ‘റിവോൾവർ റിങ്കോ’ ടൈറ്റിൽ പ്രകാശനം ചെയ്തു
text_fieldsറിവോൾവർ റിങ്കോ പോസ്റ്റർ
താരകപ്രൊഡക്ഷൻസിന്‍റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, അനു മോൾ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. റിവോൾവർ റിങ്കു കുട്ടികളെ ഏറെ ആകർഷിക്കുന്ന പേരാണ്. അവർ വായിച്ചും കേട്ടറിഞ്ഞതുമായ കാർട്ടൂൺ കഥാപാത്രങ്ങളിലെ കൗതുകകരമായ കഥപാത്രം. ഇത്തരമൊരു പേര് ഈ ചിത്രത്തിന് നൽകിയതും കുട്ടികളെ മുന്നിൽ കണ്ടുകൊണ്ടാണ്.
സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാല് കുട്ടികളും അവർക്ക് സഹായകരമാകുന്ന ഒരു ചെറുപ്പക്കാരന്‍റെയും ആത്മബന്ധത്തിന്‍റെ കഥയാണിത്. നർമമുഹൂർത്തങ്ങളും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലതാരങ്ങളായ, ശ്രീപത് യാൻ (മാളികപ്പുറം ഫെയിം), ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബി ജോർജ് പൊൻകുന്നമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.
ലാലു അലക്സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ്.ജി.മേനോൻ, ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ ,അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൈതപ്രത്തിന്‍റെ വരികൾക്ക് രഞ്ജിൻ രാജാണ് ഈണം പകർന്നിരിക്കുന്നത്. ഫൈസൽ അലി ഛായാഗ്രാഹണവും അയൂബ് ഖാൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.
കലാസംവിധാനം-അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്-ബൈജു ബാലരാമപുരം, കോസ്റ്റ്യം-ഡിസൈൻ -സുജിത് മട്ടന്നൂർ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ -ഷിബു രവീന്ദ്രൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ-സഞ്ജയ്.ജി.കൃഷ്ണൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ-ചന്ദ്രമോഹൻ എസ്.ആർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പാപ്പച്ചൻ ധനുവച്ചപുരം നിർമിക്കുന്ന റിവോൾവർ റിങ്കോയുടെ ചിത്രീകരണം കുന്ദമംഗലം, മുക്കം ഭാഗങ്ങളിലാണ് പൂർത്തിയായത്. പി.ആർ.ഒ വാഴൂർ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

