Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.എസ്.കെ സിനിമ കാണാൻ റിവ്യൂ കമ്മിറ്റി; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി

text_fields
bookmark_border
ജെ.എസ്.കെ സിനിമ കാണാൻ റിവ്യൂ കമ്മിറ്റി; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി
cancel

കൊച്ചി: കൊച്ചി: ജെ.എസ്.കെ- ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. സൂക്ഷ്മ പരിശോധനക്കായി സെൻസർ ബോർഡിന്‍റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. തുടർന്ന് തീരുമാനം എന്താണെന്ന് അറിയിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.

സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെ തുടർന്ന് നിർമാതാക്കൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്. ഓരോ ദിവസവും റിലീസിങ് തിയതി നീട്ടിവെക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് ഹരജിയിൽ പറയുന്നു.

ജൂൺ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പ്ര​വീ​ൺ നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്ത ജാ​ന​കി വി/​എ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്ന സി​നി​മ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ന്ദ്ര സെ​ൻ​സ​ർ ബോ​ർ​ഡ് പ്ര​ദ​ർ​ശ​നാ​മ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഹൈ​ന്ദ​വ ദൈ​വ​ത്തി​ന്‍റെ പേ​രാ​ണ് ജാ​ന​കി എ​ന്നും സി​നി​മ​യു​ടെ പേ​രും ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രും മാ​റ്റ​ണ​മെ​ന്നാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശം. എ​ന്നാ​ൽ പേ​ര് മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് സി​നി​മ​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

വിഷയവുമായി ഫെ​ഫ്ക (ഫി​ലിം എം​േ​പ്ലാ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ കേ​ര​ള) പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അറിയിച്ചു. സി​നി​മ​യു​ടെ പേ​ര് മാ​ത്ര​മ​ല്ല ജാ​ന​കി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രും മാ​റ്റ​ണ​മെ​ന്നാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വ​ള​രെ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണി​ത്. സി​നി​മ​ക്ക് പേ​ര് ഇ​ടാ​ൻ പ​റ്റി​ല്ലേ? എ​ങ്ങോ​ട്ടാ​ണ് ന​മ്മ​ൾ പോ​കു​ന്ന​ത്? ക​ഥാ​പാ​ത്ര​ങ്ങ​ൾ ഹി​ന്ദു ആ​ണെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ദൈ​വ​ത്തി​ന്‍റെ പേ​രാ​യി​രി​ക്കു​മെ​ന്നും ത​നി​ക്ക് സ്വ​ന്തം പേ​ര് പോ​ലും സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റി​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയിൽ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അഷ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, നിഷ്താർ സേത്ത്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേഷ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

കോസ്‌മോസ് എന്‍റർടൈൻമെന്‍റ്സ്, കാർത്തിക് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ തിരക്കഥ സംവിധായകൻ പ്രവീണ്‍ നാരായണന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് സിനിമയുടെ സൗണ്ട് ട്രാക്ക് ഒരുക്കിയത്. സംജിത് മുഹമ്മദാണ് എഡിറ്റര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Review committee to watch JSK movie; High Court seeks explanation from Censor Board
Next Story