ഗംഭീര ലുക്കില്‍ അരുണ്‍ വിജയ്; 'രെട്ട തല' റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsആക്ഷന്‍ ഹീറോ അരുണ്‍ വിജയുടെ പുതിയ തമിഴ് ചിത്രം 'രെട്ട തല' പ്രേക്ഷകരിലേക്ക്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം അരുണ്‍ വിജയെ നായകനാക്കി ക്രിസ് തിരുകുമാരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'രെട്ട തല' ഈ മാസം 25ന് തിയറ്ററിലെത്തും. ലോകമെമ്പാടുമുള്ള തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂർണ നഗ്നമായി ഇരട്ട വേഷത്തില്‍ കാണുന്ന കഥാപാത്രമാണ് പോസ്റ്ററിലെ ഹൈലൈറ്റ്. മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് പോസ്റ്റർ. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
തമിഴിലെ യുവനടന്മാരില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. മലയാള പ്രേക്ഷകരും ഏറെ ആരാധിക്കുന്ന നടന്‍ കൂടിയാണ് അരുണ്‍വിജയ്. സിദ്ധി ഇദ്നാനിയാണ് നായിക. ചിത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ബോബി ബാലചന്ദ്രനാണ് നിർമിക്കുന്നത്.
ഡി.ഒ.പി:ടിജോ ടോമി,എഡിറ്റർ : ആന്‍റണി, ആർട്ട്: അരുൺശങ്കർ ദുരൈ, ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്, പ്രൊഡക്ഷൻ കൺട്രോളർ: മണികണ്ഠൻ, കോ-ഡയറക്ടർ: വി.ജെ. നെൽസൺ, പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.ആർ. ലോകനാഥൻ, വസ്ത്രധാരണം: കിരുതിഖ ശേഖർ, കൊറിയോഗ്രാഫർ: ബോബി ആന്റിണി, സ്റ്റിൽസ് :മണിയൻ, ഡി.ഐ : ശ്രീജിത്ത് സാരംഗ്. വിഎഫ്എക്സ് സൂപ്പർവൈസർ: എച്ച് മോണീഷ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, ഗാന രചന: വിവേക, കാർത്തിക് നേത. പി.ആർ.ഒ. സതീഷ്, പി.ആർ. സുമേരൻ. പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻ.ടി. സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ്, തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറയിലുള്ളത്.സ്ട്രൈറ്റ് ലൈൻ സിനിമാസ് -രാജശ്രീ ഫിലിംസുമാണ് രെട്ട തല വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

