Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തപ്സി പന്നു നായികയാകുന്ന 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും

text_fields
bookmark_border
Tapsee Pannu
cancel

തപ്സി പന്നു നായികയാകുന്ന ചിത്രം രശ്മി റോക്കറ്റ് ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും. സീ5ല്ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് ചിത്രത്തില്‍ തപ്സി എത്തുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് താരം ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്.

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയന്‍ഷു പൈനുലി, അഭിഷേക് ബാനര്‍ജി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നന്ദ പെരിയസാമി, അനിരുദ്ധ ഗുഹ, കനിക ദില്ലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.

സ്‌പോര്‍ട്‌സ് ഡ്രാമയായ സിനിമക്കായിയി തപ്സി നിരവധി മേക്കോവറുകളാണ് നടത്തിയത്. ചിത്രത്തിന് വേണ്ടി ട്രാക്കിലും ജിമ്മിലും പരിശീലനം നടത്തുന്ന ചിത്രങ്ങൾ താപ്സി തന്നെ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reshmi Rocket' starring Thapsi Pannu will be released on October 15
Next Story