Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകുഞ്ചാക്കോ ബോബന്‍റെ...

കുഞ്ചാക്കോ ബോബന്‍റെ ആദ്യ തമിഴ്​ സിനിമ, ഒപ്പം അരവിന്ദ്​ സ്വാമിയും- 'രണ്ടകം' ടീസര്‍ കാണാം

text_fields
bookmark_border
Rendagam movie
cancel

കുഞ്ചാക്കോ ബോബന്‍ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന 'രണ്ടകം' സിനിമയുടെ ടീസർ പുറത്തിറങ്ങി. അരവിന്ദ് സ്വാമിയാണ്​ സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. 'ഒറ്റ്' എന്ന പേരില്‍ ചിത്രം മലയാളത്തിലും റിലീസ് ചെയ്യും. കാൽ നൂറ്റാണ്ടിനുശേഷമാണ്​ അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നത്.

ബോളിവുഡ് താരം ജാക്കി ഷ്രോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈഷ റെബ്ബയാണ് നായിക. 'തീവണ്ടി' സിനിമയിലൂടെ ശ്രദ്ധേയനായ ടി.പി ഫെല്ലിനിയാണ് സംവിധായകന്‍. ദി ഷോ പീപ്പിളിന്‍റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.എച്ച്. കാശിഫാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രാഹണം വിജയ് നിര്‍വ്വഹിച്ചിരിക്കുന്നു.

അപ്പു ഭട്ടതിരിയാണ്​ എഡിറ്റിങ്​. 'കുറുപ്പി'ലൂടെ ശ്രദ്ധേയനായ ഷനീം സഈദ് ആണ്​​കാസ്റ്റിങ്​ ഡയറക്ടർ. ഷനീം കാസ്റ്റിങ്​ ഡയറക്ടർ ആകുന്ന ആദ്യ തമിഴ്​ സിനിമയാണിത്​. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്​: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ-രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുനിത് ശങ്കർ, ലൈന്‍ പ്രൊഡ്യൂസര്‍: മിഥുന്‍ എബ്രഹാം, പി.ആർ.ഒ എ.എസ് ദിനേശ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko BobanAravind SwamyRendagam movie
News Summary - Rendagam movie teaser released
Next Story