Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംവിധായകൻ റെമോ ഡിസൂസയുടെ ഭാര്യാ സഹോദരൻ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

text_fields
bookmark_border
സംവിധായകൻ റെമോ ഡിസൂസയുടെ ഭാര്യാ സഹോദരൻ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം
cancel

കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയുടെ ഭാര്യാ സഹോദരനെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ മിലത്​ നഗറിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ്​ ജേസൺ വാട്​കിൻസിനെ കണ്ടെത്തിയതെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവം നടക്കു​േമ്പാൾ ജേസൺ ഫ്ലാറ്റിൽ തനിച്ചായിരുന്നു. അദ്ദേഹത്തി​െൻറ മാതാപിതാക്കൾ മരുന്ന്​ വാങ്ങാനായി പുറത്തുപോയതായിരുന്നു. എന്നാൽ, തിരിച്ചെത്തിയ അവർ​ 42കാരനായ ജേസണെ സീലിങ്ങിൽ തൂങ്ങിയ നിലയിലാണ്​ കണ്ടെത്തിയത്​. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും മകനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്​തെങ്കിലും ​നേരത്തെ തന്നെ മരിച്ചതായി അവർ അറിയിക്കുകുയായിരുന്നു -ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജേസൺ സമീപകാലത്തായി ചില ആരോഗ്യപ്രശ്​നങ്ങൾ നേരിട്ടിരുന്നെന്നും, അതാണ്​ ആത്മഹത്യയിലേക്ക്​ നയിച്ചതെന്നുമാണ്​​ പ്രാഥമിക നിഗമനം. അതേസമയം, റൂമിൽ നിന്ന്​ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല.

പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാൽ ഓഷിവാര പോലീസ് അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Remo D’Souza’s Brother-in-Law Jason Watkins Found Dead
Next Story