സൂപ്പർഹിറ്റ് സിനിമയുടെ റീമാസ്റ്റേര്‍ഡ് പതിപ്പ്; 'മനു അങ്കിൾ' ഇനി 4Kയിൽ
text_fieldsപഴയ കാല സിനിമകൾ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീമാസ്റ്റർ ചെയ്ത് പുറത്തിറങ്ങുന്നത് ഇപ്പോൾ പതിവാണ്. 4K റീമാസ്റ്റർ ചെയ്ത റീമാസ്റ്റേര്‍ഡ് പതിപ്പുകൾക്ക് പൊതുവെ വൻ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ മനു അങ്കിളിന്‍റെ റീമാസ്റ്റേര്‍ഡ് പതിപ്പാണ് യൂടുബിൽ തരംഗം സൃഷ്ടിക്കുന്നത്. മികച്ച വിഷ്വൽ ക്വാളിറ്റിയും സൗണ്ടുമാണ് റീമാസ്റ്റേര്‍ഡ് പതിപ്പിന്‍റെ പ്രത്യേകത.
ഡെന്നീസ് ജോസഫിന്‍റെ കഥക്ക് ഷിബു ചക്രവര്‍ത്തി തിരക്കഥയെഴുതിയ ചിത്രം 1988ലാണ് യത്. ലിസി, എം. ജി സോമന്‍, പ്രതാപചന്ദ്രന്‍, ത്യാഗരാജന്‍, കെ.പി.എസി അസീസ്, കെ.പി.എസി ലളിത, മുരളി മേനോന്‍, ജലജ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം കുട്ടികളും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ചിത്രത്തിലെ മോഹൻലാലും സുരേഷ് ഗോപിയുടെ എസ്. ഐ മിന്നല്‍ പ്രതാപനും ഏറെ കയ്യടി നേടിയ കമിയോ റോളുകളായിരുന്നു. തിയറ്ററുകളിൽ 100 ദിവസം ഓടിയ ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
മണിച്ചിത്രത്താഴും ഒരു വടക്കന്‍ വീരഗാഥയുമടക്കമുള്ള ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് മനു അങ്കിളിന്‍റെ റീമാസ്റ്ററിങും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിഷ്വൽ ക്വാളിറ്റിക്കും സൗണ്ടിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രം മാറ്റിനി നൗവിന്‍റെ യൂട്യൂബ് ചാനലിലൂടെ കാണാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.