2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആസിഫിന്! രേഖാചിത്രം നാല് ദിവസം കൊണ്ട് നേടിയത്
text_fields2025ൽ മോളിവുഡിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഉറപ്പിച്ച് ആസിഫ് അലി ചിത്രം രേഖാചിത്രം. ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിലെത്തുന്ന ചിത്രം മിസ്റ്ററി ഇൻവസ്റ്റിഗേഷൻ ഴേണറിലാണ് ഒരുങ്ങുന്നത്. ആദ്യ ദിനം മുതൽ പോസീറ്റീവ് റെസ്പോൺസാണ് സിനിമക്ക് ലഭിച്ചത്. അനശ്വര രാജൻ നായികയായെത്തുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച നേട്ടങ്ങളോടെയാണ് മുന്നേറുന്നത്. 2024ൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനങ്ങളാണ് ആസിഫ് അലി ചിത്രങ്ങൾ കാഴ്ചവെച്ചത്. 2025ലും ഈ വിജയങ്ങൾ ആവർത്തിക്കുകയാണ് താരം.
ആദ്യ നാല് ദിവസം കൊണ്ട് 27 കോടി രൂപക്ക് മേലെയാണ് ലോകമെമ്പാട് നിന്നും കളക്ട് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നായകൻ ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യൽ കളക്ഷനാണ് ഈ ചിത്രത്തിലേത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. മമ്മൂട്ടിയുടെ രൂപകൽപ്പന സിനിമയുടെ ഒരു പ്രസക്ത ഭാഗമാണ്. മലയാളത്തിൽ വളരെ അപൂർവമായ ആൾട്ടർനേറ്റ് ഹിസ്റ്ററി ചിത്രത്തിൽ വളരെ മികച്ച രീതിയിൽ പ്രസന്‍റ് ചെയ്തിട്ടുണ്ട്.
മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. സംവിധായകൻ ജോഫിൻ , രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലിക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.