Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും പോലീസായി ആസിഫ് അലി; 'രേഖാചിത്രം' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
വീണ്ടും പോലീസായി ആസിഫ് അലി; രേഖാചിത്രം സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
cancel

ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലി നായകനാകുന്ന 'രേഖാചിത്രം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'കിഷ്കിന്ധാ കാണ്ഡം' എന്ന വൻ വിജയത്തിന് ശേഷം ആസിഫ് അലിയുടെതായി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും രേഖാചിത്രം. 'ആൻ ആൾട്ടർനേറ്റ് ഹിസ്റ്ററി' എന്ന ടാഗ്‌ലൈനിൽ പോലീസ് വേഷത്തിൽ ടേബിളിന് മുകളിൽ കാൽ കയറ്റിവച്ചിരിക്കുന്ന ആസിഫിന്റെ കഥാപാത്രത്തെയാണ് സെക്കൻഡ് ലുക്ക് പോസ്റ്ററിൽ കാണാനാകുന്നത്.

പോലീസ് വേഷത്തിലായിരിക്കും ആസിഫ് അലി എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂമൻ, തലവൻ എന്നീ സൂപ്പർ ഹിറ്റ് പോലീസ് വേഷങ്ങൾക്ക് ശേഷം വീണ്ടും ആസിഫ് പോലീസ് വേഷത്തിലെത്തുന്ന ചിത്രമായിരിക്കുമിത്.



കാവ്യ ഫിലിം കമ്പനി ആൻ മെഗാ മീഡിയ എന്നിവരുടെ ബാന്നറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്. അനശ്വര രാജനാണ് ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട വേഷത്തിലെത്തുന്നത്. 'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. അനശ്വര രാജനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rekha chithram second poster released
Next Story