ദൈവത്തിൽ നിന്നും പ്രത്യേക പരിഗണന കിട്ടിയിട്ടുണ്ട്- ഉർവശി
text_fieldsപകരം വെക്കാനില്ലാത്ത അഭിനയ മികവുമായി അരങ്ങേറ്റം കുറിച്ച് നാല് പതിറ്റാണ്ടിന് ഇപ്പുറവും തെന്നിന്ത്യൻ സിനിമയില്‍ സജീവ സാന്നിധ്യമായി തുടരുന്ന നടിയാണ് ഉർവശി. അവർ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.
പലകാര്യത്തിലും ദൈവത്തില്‍നിന്നൊരു പ്രത്യേക പരിഗണന കിട്ടിയതായി തോന്നിയിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ശ്രദ്ധകാണിച്ചതിനെല്ലാം അപ്പുറമാണിത്. പ്രേക്ഷകമനസ്സില്‍ നില്‍ക്കുന്ന ഒരുപാട് വേഷങ്ങള്‍ചെയ്യാന്‍ കഴിഞ്ഞു. പലകഥകളിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിനെ അനുഗ്രഹമായി കാണുന്നു.
സുരറൈ പോട്ര് തുടങ്ങുന്നതിന്റെ ഒരുവര്‍ഷം മുമ്പുതന്നെ ഫുള്‍ സ്‌ക്രിപ്റ്റ് ലഭിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നിവയിലെല്ലാം ഇടവേളകളില്ലാതെ എത്താന്‍ ശ്രദ്ധിക്കാറുണ്ട്.
സിനിമയെ ഒരു പ്രൊഫഷനായി കാണുന്നവര്‍ക്ക് വലിയതരത്തിലുള്ള തെരഞ്ഞെടുപ്പുകളൊന്നും നടത്താന്‍ സാധിക്കില്ല. ജോലിയുടെ ഭാഗമായി പലസിനിമയുമായും സഹകരിക്കേണ്ടിവരും. എങ്കിലും അഭിനയിക്കേണ്ട വേഷത്തെക്കുറിച്ചും കഥയിലെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം അന്വേഷിക്കാറുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

