Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.ഡി.എക്സ് താരജോഡി വീണ്ടും; പുതിയ ചിത്രം 'ലിറ്റിൽ ഹാർട്ട്സ്'

text_fields
bookmark_border
little hearts
cancel

സൂപ്പർഹിറ്റ് ചിത്രമായ 'ആർ.ഡി.എക്സി'ലെ താരജോഡിയായ ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും വീണ്ടുമൊന്നിക്കുന്നു. 'ലിറ്റിൽ ഹാർട്ട്സ്' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോൾ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സാന്ദ്രാ തോമസ്റ്റും വിൽസൺ തോമസ്സും ചേർന്നാണ്. കട്ടപ്പനയിലും പരിസരങ്ങളിലുമായാണ് ഇതിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.

ഇടുക്കിയിലെ കാർഷിക മേഖലയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് ലിറ്റിൽ ഹാർട്ട്സിലേത്. അപ്പനും മകനും തമ്മിലുള്ള ബന്ധത്തിന്റെയും, രണ്ടു കുടുംബങ്ങളിലായി നടക്കുന്ന വ്യത്യസ്ത പ്രണയത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. തോട്ടം സൂപ്പർവൈസറായ സിബി എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത്. വിദേശത്തു പഠിക്കുന്ന ശോശ എന്ന കഥാപാത്രമാണ് മഹിമയുടെത്. ബാബുരാജ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു.

രൺജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ക്രിസ്മസിന് ചിത്രം പ്രദർശനത്തിനെത്തും.

രാജേഷ് പിന്നാടനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - കൈലാസ്. ഛായാഗ്രഹണം - ലൂക്ക് ജോസ്. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. കലാസംവിധാനം - അരുൺ ജോസ്. മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ. കോസ്റ്റ്യും ഡിസൈൻ - അരുൺ മനോഹർ. ക്രിയേറ്റീവ് ഡയറക്ടർ - ദിപിൽ ദേവ്. ക്രിയേറ്റീവ് ഹെഡ് - ഗോപികാ റാണി. പ്രൊഡക്ഷൻ ഹെഡ് - അനിതാ കപിൽ. പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ. സി.ജെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RDX stars again with new movie 'Little Hearts'
Next Story