Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിജീവിതക്കൊപ്പം എന്നതിനേക്കാൾ, സത്യത്തിനൊപ്പം -കുഞ്ചാക്കോ ബോബന്‍

text_fields
bookmark_border
അതിജീവിതക്കൊപ്പം എന്നതിനേക്കാൾ, സത്യത്തിനൊപ്പം -കുഞ്ചാക്കോ ബോബന്‍
cancel

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കൊപ്പം എന്നതിനേക്കാൾ, എല്ലാക്കാലത്തും സത്യത്തിനൊപ്പം നിൽക്കുക എന്നതായിരുന്നു താൻ സ്വീകരിച്ച നിലപാടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. സത്യം ആരുടെ കൂടെയാണോ അവർ ആത്യന്തികമായി വിജയിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ന്നാ താൻ പോയി കേസ് കൊട്' സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലായിരുന്നു താരത്തിന്‍റെ പ്രതികരണം. സിനിമയിലെ ഡാൻസ് ഇത്തരത്തിൽ വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല.

തന്നെ തേടിയെത്തിയ ആൻ‌ഡ്രോയ്ഡ് കുഞ്ഞപ്പൻ വേണ്ടെന്ന് വെച്ചതിന്‍റെ പ്രായശ്ചിത്തമാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം. രതീഷിന്‍റെ കാലുപിടിച്ചാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പാതി മലയാളി കൂടിയായ നടി ഗായത്രി ശങ്കർ പറഞ്ഞു. നിർമാതാവ് സന്തോഷ് ടി. കുരുവിള, ഗായകൻ ബിജു നാരായണൻ, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ അരുൺ സി. തമ്പി എന്നിവരും പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rather than with surviver, with truth - Kunchacko Boban
Next Story