Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവർ ഒന്നിച്ചു! 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'

text_fields
bookmark_border
Ratheesh Poduval Movie  Sureshanteyum Sumalathayudeyum Hridayahaariyaya pranayakatha
cancel

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാൽ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരങ്ങളാണ് രാജേഷ് മാധവനും ചിത്ര നായരും. സിനിമയിൽ ഇവർ അവതരിപ്പിച്ച സുരേശും സുമലതയും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാണ്.

.ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ വീണ്ടും ഒന്നിക്കുകയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രമായ 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലൂടെയാണ് ഒരുമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചിട്ടുണ്ട്. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പയ്യന്നൂർ ഗവ.കോളജിൽ നടന്ന വ്യത്യസ്തമായ ചടങ്ങിലൂടെയാണ് ചിത്രീകരണമാരംഭിച്ചിരിക്കുന്നത്.

ഉത്തരമലബാറിന്റെ സാമൂഹ്യ പശ്ചാത്തലത്തിലൂടെ, അവിടത്തെ ആചാരാനുഷ്ടാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകി, തികച്ചും റിയലിസ്റ്റിക്കായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സുധീഷ്, ശരത് രവി, ബാബു അന്നൂർ, എന്നിവരും ഓഡിയേഷനിലൂടെ കണ്ടെത്തിയ പുതുമുഖങ്ങൾ, നാടകകലാകാരന്മാർ എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.മലയാളത്തിലെ പ്രമുഖ താരങ്ങളും നിർണ്ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ഗാനങ്ങൾ - വൈശാഖ് സുഗുണൻ, സംഗീതം - ഡോൺ വിൻസൻ്റ്, 'ഛായാഗ്രഹണം - സബിൻ ഊരാളു കണ്ടി,എഡിറ്റിംഗ് - ആകാശ് തോമസ്,.

ദിവസങ്ങൾക്ക് മുൻപ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് ഇറക്കിയ സേവ് ദ് ഡേറ്റ് വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ratheesh Poduval Movie Sureshanteyum Sumalathayudeyum Hridayahaariyaya pranayakatha
Next Story