Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരത്തൻ ടാറ്റയുടെ...

രത്തൻ ടാറ്റയുടെ ബയോപികിൽ മാധവൻ? നിജസ്​ഥിതി വ്യക്തമാക്കി താരം

text_fields
bookmark_border
രത്തൻ ടാറ്റയുടെ ബയോപികിൽ മാധവൻ? നിജസ്​ഥിതി വ്യക്തമാക്കി താരം
cancel

ന്യൂഡൽഹി: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ ജീവിത കഥ സിനിമയാക്കു​േമ്പാൾ നായക വേഷത്തിൽ എത്താൻ പോകുന്നത്​ ആർ. മാധവനാണെന്ന വാർത്ത കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പരക്ക​ുന്നുണ്ട്​. എന്നാൽ ഈ വാർത്തകളുടെ നിജസ്​ഥിതി വ്യകതമാക്കി​ താരം തന്നെ രംഗത്തെത്തി.

ഞായറാഴ്​ച ട്വിറ്ററിൽ ആരാധകരുമായി സംവദിക്കവേയാണ്​ താരം വിഷയത്തിൽ വ്യക്തത വരുത്തിയത്​. 'രത്തൻ ടാറ്റയുടെ ബയോപികിൽ നായക വേഷത്തിൽ താങ്കൾ അഭിനയിക്കുന്നുണ്ടെന്ന കാര്യം സത്യമാണോ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത്​ ഒരുപാട്​ പേർക്ക്​ പ്രചോദനമാകും' -ട്വിറ്റർ ഉപയോക്താവ്​ മാധവനോട്​ ചോദിച്ചു. വാർത്ത തള്ളിയ മാധവൻ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്​റ്റർ ആരാധകരിലാരോ നിർമിച്ചതാണെന്നും അത്തരത്തിൽ ഒരു പ്രെജക്​ടിനെ കുറിച്ച്​ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും മറുപടി നൽകി.

അനുഷ്​ക ഷെട്ടിക്കൊപ്പം അഭിനയിച്ച 'നിശബ്​ദം' ആണ്​ മാധവ​േൻറതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി റിലീസായാണ്​ ചിത്രം ആരാധകരിലേക്കെത്തിയത്​. ദുൽഖർ സൽമാൻെറ ഹിറ്റ്​ ചിത്രം 'ചാർളി'യുടെ തമി​ഴ്​ റീമേക്കായ 'മാരാ'യാണ്​ മാധവൻെറ റിലീസ്​ ചെയ്യാനിരിക്കുന്ന ചിത്രം. ഡിസംബർ 17ന്​ ആമസോൺ പ്രൈമിലൂടെയാണ്​ ചിത്രം റിലീസ്​ ചെയ്യുന്നത്​. 'റോക്കറ്റ്​റി: ദി നമ്പി എഫക്​ട്' എന്ന ചിത്രത്തിലാണ്​ താരം അഭിനയിച്ച്​ കൊണ്ടിരിക്കുന്നത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ratan tatamadhavanRatan Tata biopic
News Summary - Ratan Tata biopic Madhavan refutes rumours
Next Story