Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരണത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടത് ഇങ്ങനെ; രശ്മിക മന്ദാന സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി

text_fields
bookmark_border
Rashmika Mandanna
cancel

മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് നടി രശ്മിക മന്ദാന. ടേക്ക് ഓഫിന് ശേഷം സങ്കേതിക തകരാറിനെത്തുടർന്ന് വിമാനം തിരിച്ചിറക്കിയ സംഭവമാണ് പങ്കുവെച്ചത്. നടി ശ്രദ്ധ ദാസും കൂടെയുണ്ടായിരുന്നു. 'മരണത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടത് ഇങ്ങനെ' എന്ന് കുറിച്ചുകൊണ്ട് വിമാനത്തിൽ നിന്നുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം,മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. 30 മിനിറ്റിന് വിമാനം പറന്നുയർന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. അതേസമയം യാത്രക്കാർക്ക് അപകടമൊന്നും സംഭവിച്ചില്ല. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി അവരെ ലക്ഷ്യസ്ഥലത്ത് എത്തിച്ചു.

രൺബീർ കപൂറിന്റെ അനിമലാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രശ്മികയുടെ ചിത്രം. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത് ചിത്രം വൻ വിജയം നേടിയിരുന്നു. അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 ന്റെ തിരക്കിലാണ് നടിയിപ്പോൾ. പുഷ്പയുടെ ആദ്യ ഭാഗം വൻ വിജ‍യമായിരുന്നു. 2024 ആഗസ്റ്റ് 15 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rashmika Mandanna's flight makes emergency landing, she shares pic: 'This is how we escaped death
Next Story