Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എസ്. സുബ്ബലക്ഷ്മിയാകാൻ രശ്മിക മന്ദാന; പ്രിയ ഗായികയുടെ ജീവിതം സിനിമയാകുന്നു

text_fields
bookmark_border
Rashmika Mandanna
cancel

ഇന്ത്യൻ സംഗീതലോകത്തെ പകരം വെക്കാനില്ലാത്ത ഇതിഹാസവും ഭാരതരത്നം ജേതാവുമായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ ബയോപിക്കിൽ ടൈറ്റിൽ കഥാപാത്രമായി വേഷമിടുന്നത് പ്രമുഖ നടി രശ്മിക മന്ദാനയാണ്. സംഗീത ചക്രവർത്തിനിയുടെ 110-ാം ജന്മവാർഷിക ദിനത്തിൽ ചെന്നൈ മ്യൂസിക് അക്കാദമിയിൽ വെച്ചാണ് ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് നടക്കുന്നത്.

മികച്ച ദൃശ്യാനുഭവമൊരുക്കാനായി പ്രമുഖരാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഗൗതം തിന്നനുരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഈണമിടുന്നത് സംഗീത ലോകത്തെ ആവേശമായ അനിരുദ്ധ് രവിചന്ദറാണ്. ഗീത ആർട്സ്, റോക്ക്ലൈൻ എന്റർടെയ്ൻമെന്റ്, ബണ്ണി വാസ് വർക്സ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചെന്നൈയിൽ നടക്കുന്ന വിപുലമായ ലോഞ്ച് ചടങ്ങിൽ ചലച്ചിത്രകാരനും നടനുമായ കമൽഹാസൻ മുഖ്യാതിഥിയായി പങ്കെടുക്കും.

ഈ വേഷത്തിനായി സായ് പല്ലവി, രുഗ്മിണി വസന്ത് തുടങ്ങിയ മുൻനിര നടികളുടെ പേരുകൾ ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും ഒടുവിൽ നറുക്കുവീണത് രശ്മിക മന്ദാനക്കാണ്. 'കോക്ക്ടെയിൽ 2' എന്ന ചിത്രത്തിന് ശേഷം രശ്മിക അഭിനയിക്കുന്ന ഈ ചിത്രം ഏറെ കൗതുകത്തോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിജയ് ദേവരക്കൊണ്ടക്കൊപ്പമുള്ള 'രണബാലി', ആക്ഷൻ ചിത്രമായ 'മൈസ' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കുകൾക്കിടയിലാണ് രശ്മിക ഈ സുപ്രധാന പ്രോജക്റ്റിലേക്കും എത്തിയിരിക്കുന്നത്. എം.എസ്. സുബ്ബലക്ഷ്മിയുടെ സുവർണ്ണ കാലഘട്ടവും സംഗീത യാത്രയും വെള്ളിത്തിരയിൽ കാണാൻ വലിയ കാത്തിരിപ്പിലാണ് സംഗീതാസ്വാദകരും സിനിമ പ്രേമികളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rashmika Mandanna to play M.S. Subbalakshmi
Next Story