Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ ഖാന്റെ നായികയായി തെന്നിന്ത്യൻ താരസുന്ദരി

text_fields
bookmark_border
Rashmika Mandanna has been roped in opposite Salman Khan for his upcoming film Sikandar directed by AR Murugadoss
cancel

സൽമാൻ ഖാനെ കേന്ദ്രകഥാപാത്രമാക്കി എ. ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കിന്ദർ. ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം രശ്മിക മന്ദാനയെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നടിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. 2025 ഈദ് റിലീസായിട്ടാണ് ചിത്രം എത്തുന്നത്. മുരുകദോസും സൽമാൻ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് സൂചന.

സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്. കിക്ക്, ജുഡ്വാ, മുജ്സെ ഷാദി കരോഗി എന്നീ ചിത്രങ്ങൾക്ക് ശേഷം സാജിദും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രമാണിത്. ടൈഗർ 3 ആണ് ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.

ബോളിവുഡിലും സജീവമാണ് രശ്മിക. അനിമൽ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ആണ് രശ്മികയുടെതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rashmika Mandanna has been roped in opposite Salman Khan for his upcoming film 'Sikandar' directed by AR Murugadoss
Next Story