Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫ്രൈഡ് ചിക്കന്റെ പരസ്യം വിനയായി; രശ്മിക മന്ദാനക്ക് ട്രോൾ മഴ
cancel

ഫ്രൈഡ് ചിക്കന്റെ പരസ്യം വിനയായി; രശ്മിക മന്ദാനക്ക് ട്രോൾ മഴ

text_fields
bookmark_border

അടുത്തിടെ അഭിനയിച്ച ഒരു പരസ്യത്തിന്റെ പേരിൽ വലിയ വിമർശനമേറ്റുവാങ്ങുകയാണ് സൂപ്പർതാരം രശ്മിക മന്ദാന. ജനപ്രിയ ബർഗർ ബ്രാൻഡിന്റെ പരസ്യത്തിലായിരുന്നു താരം അഭിനയിച്ചത്. അവരുടെ പ്രശസ്തമായ മെനുവിന്റെ ഭാഗമായ കുറച്ച് വിഭവങ്ങൾ നടി ആസ്വദിച്ച് കഴിക്കുന്നതും അതിന്റെ അഭിപ്രായമറിയിക്കുന്നതുമാണ് പരസ്യത്തിലുള്ളത്.

എന്നാലിപ്പോൾ നടിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് നെറ്റിസൺസ്. ഫ്രൈഡ് ചിക്കൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ രശ്മിക കഴിച്ചതിനെയാണ് അവർ ചോദ്യം ചെയ്യുന്നത്. താൻ വെജിറ്റേറിയനാണെന്ന് മുമ്പ് വെളിപ്പെടുത്തിയ നടി, ചിക്കൻ മീൽസ് പ്രോത്സാഹിപ്പിക്കുന്നത് വിരോധാഭാസമാണെന്നാണ് അവർ പറയുന്നത്.



വെജിറ്റേറിയൻ ആയിരിക്കുകയും സസ്യാഹാരത്തെ പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ തന്നെ നടി ചിക്കൻ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽ അഭിനയിച്ചതിനെതിരെ പ്രമുഖരായ പലരും പങ്കുവെച്ച പോസ്റ്റുകൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. നിരവധി ഉപയോക്താക്കൾ പുഷ്പ 2 താരത്തെ വീഡിയോയുടെ കമന്റ് സെക്ഷനിൽ ട്രോളി രംഗത്തുവന്നു.'പ്രേക്ഷകരെ കബളിപ്പിക്കുന്നത് നിർത്തൂ' എന്നാണ് ആവശ്യപ്പെടുന്നത്. പണത്തിന് വേണ്ടി എന്തും ചെയ്യുമോ..? എന്നും അവർ ചോദിച്ചു.



അതേസമയം, താരത്തെ പിന്തുണച്ചും നിരവധിയാളുകൾ എത്തിയിട്ടുണ്ട്. ഒരാൾ എന്ത് കഴിക്കണം കഴിക്കരുത് എന്നൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. പഴയ ഒരു അഭിമുഖത്തിലാണ് നടി താനൊരു വീഗനാണെന്ന് പറഞ്ഞിരിക്കുന്നതെന്നും ഇപ്പോൾ അവർ മാംസം കഴിക്കുന്നുണ്ടെങ്കിൽ ആർക്കാണ് പ്രശ്നമെന്നും ചിലർ ചോദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rashmika Mandanna criticised for eating and promoting a McDonald's chicken burger
Next Story