Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒമർ ലുലുവിനെതിരെ...

ഒമർ ലുലുവിനെതിരെ പീഡനക്കേസ്

text_fields
bookmark_border
Omar Lulu
cancel

നെടുമ്പാശ്ശേരി: യുവനടിയുടെ പരാതിയിൽ ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡനക്കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്. നടിയുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സിനിമയിൽ അവസരം വാഗ്ദാനംചെയ്തും സൗഹൃദം നടിച്ചും കഴിഞ്ഞ ജനുവരിക്കും ഏപ്രിലിനുമിടയിലുള്ള കാലയളവിൽ നെടുമ്പാശ്ശേരിയടക്കം വിവിധ സ്ഥലങ്ങളിൽവെച്ച് പീഡിപ്പിച്ചതായി കൊച്ചിയിൽ സ്ഥിരതാമസമാക്കിയ നടിയുടെ പരാതിയിൽ പറയുന്നു. സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ, പരാതി ലഭിച്ചതായോ കേസെടുത്തതായോ നെടുമ്പാശ്ശേരി പൊലീസ് ഇൻസ്പെക്ടർ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, അടുത്ത സൗഹൃദം ഉണ്ടായിരുന്ന നടിയുമായി വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര നടത്തിയിട്ടുണ്ടെന്നും പിന്നീട് താൻ സൗഹൃദത്തിൽനിന്ന് പിന്മാറിയതിലുള്ള വൈരാഗ്യംമൂലമാകാം പരാതി നൽകിയതെന്നുമാണ് ഒമർ ലുലുവിന്‍റെ വിശദീകരണം. ഒമർ ലുലുവിനെ പൊലീസ് വൈകാതെ ചോദ്യംചെയ്യുമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omar Lulu
News Summary - Rape case against Omar lulu
Next Story