സ്പൈ ത്രില്ലർ മേക്കിങ്, സിനിമ പോലെ കണ്ടിരിക്കാം; അറ്റ്ലിയുടെ 150 കോടിയുടെ പരസ്യം പുറത്തിറങ്ങി
text_fieldsബോബി ഡിയോൾ, റൺവീർ സിംഗ്, ശ്രീലീല
രൺവീർ സിങ്ങിനും ബോബി ഡിയോളിനുമൊപ്പമുള്ള അറ്റ്‌ലിയുടെ ബ്രഹ്മാണ്ഡ പരസ്യചിത്രത്തിന്റെ മുഴുവൻ വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. ‘ചിങ്സ് സീക്രട്ട്’ എന്ന ബ്രാൻഡിന്റെ ഷെസ്വാൻ ചട്ണിയുടെ പരസ്യചിത്രമാണ് വമ്പൻ ബജറ്റിൽ ഒരുക്കിയിരിക്കുന്നത്. 150 കോടി മുതൽ മുടക്കിലാണ് പരസ്യം ഒരുക്കിയതെന്നാണ് പുറത്തു വരുന്ന വിവരം. സ്പൈ ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന മേക്കിങ്ങാണ് പരസ്യചിത്രത്തിന് സംവിധായകൻ അറ്റ്‍ലി നൽകിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും വിഡിയോയിലുണ്ട്. ഒരു മിനി സിനിമ മേക്കിങ്ങിൽ പുറത്തിറങ്ങിയ പരസ്യത്തിന് പ്രശംസയും വിമർശനവും ലഭിക്കുന്നുണ്ട്.
തെന്നിന്ത്യൻ താരം ശ്രീലീലയും പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മുതൽമുടക്കുള്ള പരസ്യചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഒരു ബോളിവുഡ് ചിത്രത്തിന്റെ നിർമാണത്തുകയേക്കാൾ ഉയർന്നതാണ് ഈ പരസ്യചിത്രത്തിന്റെ ബജറ്റ്. വിക്കി കൗശലിന്റെ ബ്രഹ്മാണ്ഡചിത്രം ‘ഛാവ’യുടെ ബജറ്റ് പോലും 130 കോടി ആയിരുന്നു. മാസ് ആക്ഷൻ ഹീറോ ലുക്കിലാണ് പരസ്യത്തിൽ രൺവീർ സിങ് പ്രത്യക്ഷപ്പെടുന്നത്. രൺവീറിന്റെ സൂപ്പർ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ആകർഷണം. മഞ്ഞുമൂടിയ ഒരു ഭൂപ്രദേശത്തുള്ള ഒരു രഹസ്യസങ്കേതത്തിലാണ് കഥ നടക്കുന്നത്. പരസ്യം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.
കറുപ്പിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് സായ് അഭ്യങ്കറാണ്. ഗോഡ് മോഡ് ഗാനത്തിന്റെ വരികൾ വിഷ്‍ണു ഇടവനാണ് എഴുതിയത്. കറുപ്പിൽ തൃഷയാണ് നായിക. 2005ന് ശേഷം സൂര്യയുമായി വീണ്ടും തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കറുപ്പ്. ഇന്ദ്രൻസ്, യോഗി ബാബു, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവർ കറുപ്പിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജി.കെ.വിഷ്‍ണു ഛായാഗ്രാഹണം, കലൈവാണൻ എഡിറ്റിങ്, അരുൺ വെഞ്ഞാറമൂട് കലാസംവിധാനം, ഷോഫി, സാൻഡിയുടെയും കൊറിയോഗ്രഫിയും അൻപറിവിന്റേയും വിക്രം മോറിന്‍റെയും ആക്ഷൻസും കൊറിയോഗ്രാഫിയും കറുപ്പിന്‍റെ സാങ്കേതിക സംഘത്തിന്‍റെ പ്രത്യേകതയാണ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എസ്.ആർ. പ്രഭുവും എസ്.ആർ. പ്രകാശ് ബാബുവുമാണ് കറുപ്പിന്റെ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

