Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കപിൽ ദേവായി രൺവീർ; 83 റിലീസ്​ ഡേറ്റ്​ പുറത്ത്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'കപിൽ ദേവായി രൺവീർ';...

'കപിൽ ദേവായി രൺവീർ'; '83' റിലീസ്​ ഡേറ്റ്​ പുറത്ത്​

text_fields
bookmark_border

തിയറ്ററുകൾ പഴയതുപോലെ തുറന്നുപ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ ബോളിവുഡിലെ വമ്പൻ ചിത്രങ്ങളെല്ലാം തന്നെ റിലീസിനായി ഒരുങ്ങുകയാണ്​. രൺവീർ സിങ്​ നായകനായി കബീർ ഖാൻ സംവിധാനം ചെയ്യുന്ന സ്​പോർട്​സ്​ ചിത്രം '83' ഇൗ വർഷം ജൂണിൽ തന്നെ തിയറ്ററിലെത്തിക്കാൻ​ റിലയൻസ്​ എൻറർടൈൻമെൻറ് ലക്ഷ്യമിടുന്നതായി​ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു​. ഇന്ത്യൻ ടീം ആദ്യമായി ക്രിക്കറ്റ്​ ലോകകപ്പ്​ സ്വന്തമാക്കിയ ദിവസത്തിൽ തന്നെ ചിത്രം റിലീസ്​ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്​. 1983 ജൂൺ 25നായിരുന്നു കപിൽ ദേവി​െൻറ നേതൃത്വത്തിലുള്ള നീലച്ചെകുത്താൻമാർ കന്നിക്കപ്പിൽ മുത്തമിട്ടത്​.


83'ൽ കപിൽ ദേവി​െൻറ വേഷത്തിലാണ്​ രൺവീറെത്തുന്നത്​. ​ഇന്ത്യയുടെ ലോകകപ്പ്​ നേട്ടം തന്നെയാണ്​ ചിത്രത്തി​െൻറ ഇതിവൃത്തം. ചിത്രത്തി​െൻറ റിലീസ്​ ഡേറ്റ്​ ഒൗദ്യോഗികമായി പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണ്​ ക്രിക്കറ്റ്​ പ്രേമികളടക്കമുള്ള പ്രേക്ഷകർ. അക്ഷയ്​ കുമാർ നായകനായ സൂര്യവൻഷിയും റിലീസിനൊരുങ്ങുകയാണ്​​. അതി​െൻറ റിലീസ്​ ഡേറ്റ്​ പുറത്തുവിടുന്നതോടെ 83-​െൻറ കാര്യത്തിലും ഒരു തീരുമാനമുണ്ടാകും.


തമിഴ്​ നടൻ ജീവയും 83-ൽ അഭിനയിക്കുന്നുണ്ട്​. ഇന്ത്യയുടെ മുൻ താരം കൃഷ്​ണമാചാരി ശ്രീകാന്തി​െൻറ വേഷത്തിലായിരിക്കും ജീവയെത്തുക. താഹിർ രാജ്​ ഭാസിൻ, അമ്മി വിർക്​, സാഖിബ്​ സലീം, ഹാർദേ സന്ദു, സാഹിൽ ഖട്ടർ എന്നിവരും മറ്റ്​ ഇന്ത്യൻ താരങ്ങളായി എത്തും. കപിൽ ദേവി​െൻറ പത്​നിയായി ദീപിക പദുകോണാണ്​ വേഷമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:release dateRanveer Sing83 Movie
News Summary - Ranveer Singh starrer 83 to release in June 2021
Next Story