Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസമ്മർ ഇൻ ബത്​ലഹേമിന്​...

സമ്മർ ഇൻ ബത്​ലഹേമിന്​ ശേഷം 'കൊത്തു'മായി രഞ്ജിത്തും സിബിയും; ചിത്രീകരണം ആരംഭിച്ചു

text_fields
bookmark_border
സമ്മർ ഇൻ ബത്​ലഹേമിന്​ ശേഷം കൊത്തുമായി രഞ്ജിത്തും സിബിയും; ചിത്രീകരണം ആരംഭിച്ചു
cancel

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സമ്മർ ഇൻ ബെത്ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് 'കൊത്ത്'. ആസിഫ് അലിയാണ് ഈ ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തി​െൻറ ഷൂട്ടിങ് ആരംഭിച്ചത് വളരെ സവിശേഷതയുള്ള ദിവസത്തിലായിരുന്നു. 2020 പത്താം മാസമായ ഒക്ടോബറിലെ പത്താം ദിനത്തിലായിരുന്നു ഷൂട്ടിങിന് തുടക്കമിട്ടത്. രഞ്ജിത്തും സുഹൃത്ത് പി എം ശശിധരനും ചേർന്ന്​ ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിലാണ് 'കൊത്ത്' നിർമിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്.സിബി മലയിൽ ഇപ്പോൾ ത​െൻറ ചിത്രത്തിലൂടെ നാടക രംഗത്ത് സജീവമായ ഹേമന്ദിനെ സിനിമയിലേക്ക് എത്തിക്കുകയാണ്. ചിത്രത്തി​െൻറ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ കൈലാസ് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ്.‌ പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പി ആർ ഒ - ആതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranjithsibi malayilkothu movie
News Summary - ranjith sibi malayil new movie kothu
Next Story