Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖൽബിനും ഗോളത്തിനും ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രം 'ഹാഫി'ന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
ഖൽബിനും ഗോളത്തിനും ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രം ഹാഫിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്ത്
cancel
camera_alt

ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായി പുറത്തിറങ്ങുന്ന ഹാഫ് എന്ന ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫ്രാഗ്രനന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്‍റെ ബാനറിൽ ആൻ സജീവും സജീവ് പി.കെയും നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ സംവിധാനം സംജാദ് ആണ് നിർവഹിക്കുന്നത്. മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഹാഫിനുണ്ട്.

മലയാള സിനിമയിൽ ആദ്യമായി വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഹാഫ്. റിവഞ്ച്, സർവൈവൽ, ഐഡിന്‍റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥാവികസനം.

രാജസ്ഥാനിലെ ജയ്സാൽമീറാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ജയ്സാൽമീറിൽ നടന്നത്. പിരുമേടും, റഷ്യയുമാണ് മറ്റു ലൊക്കേഷനുകൾ. വിശാലമായ ക്യാൻവാസ്സിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരന്നിട്ടുണ്ട്. പൂർണ്ണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തുന്നത്

അമലപോൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രഞ്ജിത്ത് സജീവ് നായകനാകുന്നു. ഐശ്വര്യ രാജ് ആണ് നായിക. ശ്രീകാന്ത് മുരളി, അബ്ബാസ്, റോക്കി മഹാജൻ, ജോജി ജോൺ, മണികണ്ഠൻ, സത്യജിത്ത്, ഷർമ്മി രാജ്, ആഗ്നേഷ്, ആവണി, അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ്, കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രാഫർ വെരിട്രി യൂലിസ്മൻ ആണ്. സംഗീതം - മിഥുൻ മുകുന്ദ്, ഛായാഗ്രഹണം- പാപ്പിനു,എഡിറ്റിങ് - മഹേഷ് ഭുവനന്ദ്, മോഹൻ ദാസ് - പ്രൊഡക്ഷൻ ഡിസൈനർ, കോസ്റ്റ്യും ഡിസൈൻ - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - നരസിംഹ സ്വാമി, സ്റ്റിൽസ് - സിനറ്റ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്, പ്രൊഡക്ഷൻ മാനേജർ - സജയൻഉദിയൻ കുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻഎടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പി.ആർ.ഒ - വാഴൂർ ജോസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranjith Sajeev's film 'Half' is being released in seven languages
Next Story