Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിർമാണം-രഞ്​ജിത്​,...

നിർമാണം-രഞ്​ജിത്​, സംവിധാനം-സിബി മലയിൽ: 22 വർഷത്തിനുശേഷം ആ കൂട്ടുകെട്ട്​ വീണ്ടും

text_fields
bookmark_border
നിർമാണം-രഞ്​ജിത്​, സംവിധാനം-സിബി മലയിൽ: 22 വർഷത്തിനുശേഷം ആ കൂട്ടുകെട്ട്​ വീണ്ടും
cancel

കോഴിക്കോട്​: മലയാള സിനിമപ്രേമികൾ ഏറെ ആഘോഷിച്ച ഒരു കൂട്ടുകെട്ട്​ 22 വർഷത്തിനുശേഷം വീണ്ടും. സംവിധായകരായ സിബി മലയിലും രഞ്​ജിത്തുമാണ്​ ആസിഫ്​ അലി ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്​. രഞ്​ജിത്​ നിർമാതാവും സിബി മലയിൽ സംവിധായകനുമായാണ്​ ചിത്രം ഒരുങ്ങുന്നത്​. ഇരുവരും ഒന്നിച്ച 'സമ്മർ ഇൻ ബത്​​ലഹേം' 22 വർഷം മുമ്പ്​ റിലീസ്​ ചെയ്​ത ദിവസമായ സെപ്​റ്റംബർ നാലിനാണ്​ പുതിയ ചിത്രത്തി​െൻറ പ്രഖ്യാപനം രഞ്​ജിത്​ ഫേസ്​ബുക്കിൽ നടത്തിയത്​. സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കും.

രഞ്​ജിത്തി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​ ഇങ്ങനെ:

ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RanjithAsif AliSiby Malayil
News Summary - Ranjith and Sibi Malayil uniting after 22 years for Asif Ali film
Next Story