Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സവർക്കറാവാൻ ശരീരഭാരം കുറച്ച് രൺദീപ് ഹൂഡ; ഇനിയും കുറക്കുമെന്ന് നടൻ, രൂപമാറ്റം ചർച്ചയാവുന്നു...

text_fields
bookmark_border
സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം
Randeep Hooda debuts new look after losing 18 kgs for Swatantra Veer Savarkar
cancel

വിനായക് ദാമോദർ സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി മഹോഷ് മഞ് ജ്രേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വതന്ത്ര വീർ സവർക്കർ. ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട രൺദീപ് ഹൂഡയാണ് സിനിമയിൽ സവർക്കറായി എത്തുന്നത്. ഇപ്പോഴിതാ നടന്റെ രൂപമാറ്റം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്.

കഥാപാത്രത്തിനായി 18 കിലോ ഭാരമാണ് നടൻ കുറച്ചിരിക്കുന്നത്. ഇനിയും ഭാരം കുറക്കുമെന്ന് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. കൂടാതെ സവര്‍ക്കറെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മറ്റൊരു തലമാണ് ചിത്രത്തിലൂടെ പറയുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.സംവിധായകൻ മഹേഷ് മഞ്ജ്‍രേക്കറും റിഷി വിർമാനിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Randeep Hooda debuts new look after losing 18 kgs for Swatantra Veer Savarkar
Next Story